കോന്നി : കോന്നിയിൽ ചുമട്ട് തൊഴിലാളിക്കും വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനും കൊവിഡ് 19 സ്ഥിരീകരീച്ചതിനെ തുടർന്ന് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായി അടക്കുമെന്ന് കോന്നി ഗ്രാമപഞ്ചായത്ത് അറിയിച്ചു. എന്നാൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.
കോന്നി ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്ത യോഗം ചേർന്ന് തീരുമാനമെടുത്ത ശേഷം വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കണമെന്ന് പൊതുജനങ്ങൾക്കും വ്യാപാരികൾക്കും നിർദ്ദേശം നൽകിയിരുന്നു. കോന്നി ഗ്രാമപഞ്ചായത്തിലെ 15 കണ്ടെയ്മെൻ്റ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ ഷോപ്പുകൾ ഒഴികെ കോന്നിയിലെ എലിയറയ്ക്കൽ മുതൽ മല്ലേല്ലി പെട്രോൾ പമ്പ് വരെയുള്ള ഭാഗവും ആനക്കൂട് റോഡിൽ ആനക്കൂട് വരെയുള്ള ഭാഗവും പോസ്റ്റോഫീസ് റോഡിൽ പി ഡബ്ല്യു ഡി ഓഫീസ് വരെയുള്ള ഭാഗവും വരെ വ്യാപാര സ്ഥാപനങ്ങൾ അടച്ചു. നിലവിലെ സാഹചര്യത്തിൽ ഏതൊക്കെ വാർഡുകൾ ഇനിയും കണ്ടെയ്മെൻ്റ് സോണിൽ ഉൾപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ തീരുമാനമെടുത്ത ശേഷം അറിയിക്കുമെന്നും കോന്നി ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു.
ഐ എൻ ടി യു സി വർക്കേഴ്സ് യൂണിയനിലെ അംഗമായ വ്യക്തി ബലി പെരുന്നാൾ ദിവസം പട്ടണത്തിൽ സജീവമായിരുന്നു. ഇന്നു രാവിലെയാണ്ഇദ്ദേഹത്തിൻ്റെ
കോവിഡ് ടെസ്റ്റ് റിസൽട്ട് വന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പട്ടണങ്ങളിൽ പലയിടത്തായി ഇദ്ദേഹം ജോലി ചെയ്തിട്ടുമുണ്ട്. അതിനാൽ സമ്പർക്ക രോഗസാധ്യത കൂടാൻ സാധ്യത ഉള്ളതിനാൽ കോന്നി പട്ടണം കണ്ടെയ്ൻ്റ്മെൻറ് സോണായി പ്രഖ്യാപിച്ച് അടയ്ക്കാനാണ് സാധ്യത.