കോന്നി : മാസങ്ങളായി പക്ഷാഘാതം ബാധിച്ച് തളർന്നു കിടക്കുന്ന കരീം എന്നയാളിനാണ് കോന്നി ജനമൈത്രി പോലീസ് ഇത്തവണ തുണയായത്. മാസങ്ങളായുള്ള കിടപ്പ് മൂലം ശരീരം പൊട്ടിയ അവസ്ഥയിലായിരുന്നു കരിം ജീവിതം മുന്നോട്ട് നയിച്ചത്. കോന്നി ജനമൈത്രി പോലീസും പ്രവാസികൾ ഉൾപ്പെട്ട വാട്സ് ആപ്പ് കൂട്ടായ്മയും ഒത്തൊരുമിച്ചു ശ്രമിച്ചപ്പോള്‍ ഒരു വാട്ടർ ബെഡ് വാങ്ങുവാന്‍ കഴിഞ്ഞു.
പത്തനംതിട്ട ജനമൈത്രി നോഡൽ ഓഫീസർ സുധാകരൻ പിള്ള വാട്ടർ ബെഡ് ആ കുടുംബത്തെ ഏൽപ്പിച്ചു. കരിമും ഭാര്യയും മകനായ നിസാറിന്റെ സംരക്ഷണയിലായിരുന്നു കഴിഞ്ഞിരുന്നത്. അംഗവൈകല്യമുള്ള നിസാറിന് ലോക്ഡൗൺ കാരണം ജോലിക്ക് പോകാൻ സാധിക്കാതെ ബുദ്ധിമുട്ടില്‍ കഴിയുകയായിരുന്നു ഈ കുടുംബം. കോന്നി ജനമൈത്രി പോലീസ് നടത്തിവരുന്ന കിറ്റ് വിതരണത്തിന്റെ ഭാഗമായി ഇവരുടെ വീട്ടില്‍ എത്തിയപ്പോഴാണ് ഇവരുടെ ദയനീയ സ്ഥിതി മനസ്സിലായത്. ഇതിനെത്തുടര്‍ന്നാണ് വാട്ടർ ബെഡ് വാങ്ങി നല്‍കിയത്. കോന്നി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സുരേഷ് എം ആർ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ജയശ്രീ, സുബീക് റഹിം, ബറ്റാലിയൻ ട്രെയിനി അജിത് എന്നിവർ സന്നിഹരായിരുന്നു.