കോന്നി: കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെയും പത്തനംതിട്ട ജില്ലാ വെറ്റിനറി കേന്ദ്രത്തിന്റെയും കോന്നി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജന്തുക്ഷേമ ദ്വൈവാരാചരണവും ബോധവത്കരണ സെമിനാറും കെ യു ജനീഷ് കുമാർ എം എൽ എ ഉത്ഘാടനം ചെയ്തു. കുട്ടികളുടെ ചിത്ര രചനാ മത്സരവും ഇതോടൊപ്പം നടന്നു.
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി കെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ ജി അംബികാ ദേവി മുഖ്യ പ്രഭാഷണം നടത്തി. പത്തനംതിട്ട ഡെപ്യൂട്ടി ഡയറക്ടർ ഡോ ഒ പി രാജ് പദ്ധതി വിശദീകരണം നടത്തി. പത്തനംതിട്ട ചീഫ് വെറ്റിനറി ഓഫീസർ ഡോ. ജാൻകിദാസ്, മൃഗക്ഷേമ നിയമങ്ങൾ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രജനി, കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, ഗ്രാമ പഞ്ചായത്തംഗം സൗദാമിനി, കോന്നി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഫിറോസ് ഖാൻ, സ്കൂൾ പി റ്റി എ പ്രസിഡന്റ് അനിൽകുമാർ, കോന്നി സീനിയർ വെറ്റിനറി സർജ്ജൻ ഡോ അനീസ് സി എ തുടങ്ങിയവർ പ്രസംഗിച്ചു.