പത്തനംതിട്ട : ആദി ദ്രാവിഡ നാഗ ഗോത്ര നാടൻ കലകളെ പരിപോഷിപ്പിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രതിഭയ്ക്ക് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂല സ്ഥാനം ) ഏർപ്പെടുത്തിയ ബഹുമുഖ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. തനത് പാര്യമ്പര കലാരൂപമായ കുംഭ പാട്ടിന്റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന മൺമറഞ്ഞ കൊക്കാത്തോട് ഗോപാലൻ ഊരാളിയുടെ നാമത്തിൽ ഏർപ്പെടുത്തിയ പ്രതിഭാ പുരസ്കാരത്തിന് നാടൻ കലാസമിതികൾക്കും വിശ്വാസികള്‍ക്കും, പൊതുജനത്തിനും പേരുകൾ നിർദ്ദേശിക്കാം. വിശദ വിവരങ്ങൾ അയക്കുക. വിലാസം : പ്രസിഡണ്ട് /സെക്രട്ടറി, ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം) കല്ലേലി (പിഒ) കോന്നി, പത്തനംതിട്ട ജില്ല – 689691 ഫോൺ : 9447504529 ഇമെയിൽ : [email protected]
ബഹുമുഖ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു
RECENT NEWS
Advertisment