കോന്നി: ടൂറിസം വികസനം മുൻനിർത്തി ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 3 വരെ 15 ദിവസം ‘കോന്നി കരിയാട്ടം’ എന്ന പേരിൽ ടൂറിസം എക്സ്പോ നടക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കാട് ടൂറിസം സഹകരണ സംഘവും ടൂറിസം വകുപ്പും വിവിധ സർക്കാർ വകുപ്പുകളും സംയുക്തമായാണ് കരിയാട്ടം സംഘടിപ്പിക്കുന്നത്. കോന്നി കെ.എസ്.ആർ.ടി.സി മൈതാനം പ്രധാന വേദിയും കോന്നിയിലെ ടൂറിസം കേന്ദ്രങ്ങൾ ഉപവേദികളുമായിരിക്കും. കോന്നിയുടെ വികസനം ടൂറിസം കേന്ദ്രങ്ങളിലൂടെ എന്ന ലക്ഷ്യം മുൻനിർത്തി വിപുലമായ പരിപാടികളോടെയാണ് കോന്നി കരിയാട്ടം സംഘടിപ്പിച്ചിരിക്കുന്നത്.
സർക്കാർ ഡിപ്പാർട്ട്മെൻറുകളും സ്വകാര്യ സ്ഥാപനങ്ങളും പങ്കെടുക്കുന്ന ടൂറിസം പ്രദർശന-വ്യാപാര മേള, പ്രശസ്തരായ കലാകാരന്മാർ അണിനിരക്കുന്ന കലാസന്ധ്യകൾ, ടൂറിസം വികസനവും സമകാലിക പ്രസക്തവുമായ വിഷയങ്ങൾ മുൻനിർത്തിയുള്ള സെമിനാറുകൾ, ഓണാഘോഷം, സാംസ്കാരിക സമ്മേളനങ്ങൾ, വിവിധ ടൂറിസം കേന്ദ്രങ്ങളിൽ നടത്തുന്ന വ്യത്യസ്ഥമായ ആഘോഷങ്ങൾ, ആനകൾക്ക് ഓണസദ്യ നല്കൽ, പ്രമുഖർ പങ്കെടുക്കുന്ന പഞ്ചാരിമേളം, ഗജമേള, ഹെലികോപ്റ്ററിൽ ടൂറിസം കേന്ദ്രങ്ങളുടെ നിരീക്ഷണം, കയാക്കിംഗ് ഫെസ്റ്റ്, കേരളത്തിലെ വൈവിധ്യമാർന്ന രുചി ഭേദങ്ങൾ പരിചയപ്പെടുത്തുന്ന ഭക്ഷണശാലകൾ, അമ്യൂസ്മെൻറ് പാർക്ക്, പെറ്റ് ഷോ, കരിയാട്ടം തുടങ്ങി നിരവധി പരിപാടികളാണ് എക്സ്പോയുടെ ഭാഗമായി നടത്തുന്നത്.
മന്ത്രിമാർ, ചലച്ചിത്ര- കലാ-സാഹിത്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങി നിരവധി പേർ കോന്നി കരിയാട്ടത്തിൽ പങ്കെടുക്കാൻ എത്തിച്ചേരും. ആനയെ മുഖ്യ ആകർഷക കേന്ദ്രമാക്കി നടത്തുന്ന കരിയാട്ടം ഓണക്കാലത്ത് സ്വദേശ, വിദേശ ടൂറിസ്റ്റുകളുടെ പ്രധാന സന്ദർശന കേന്ദ്രമായി കോന്നിയെ മാറ്റുമെന്നും എം.എൽ.എ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033