കോന്നി : കോന്നി കെ എസ് ആർ റ്റി സി ഡിപ്പോ യാർഡ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മണ്ണ് നിരപ്പാക്കിയ ശേഷം ഇന്റർലോക്ക് കട്ടകൾ പാകുന്ന ജോലിയാണ് നിലവിൽ നടക്കുന്നത്. ഒരു മാസത്തിനുള്ളിൽ തന്നെ യാർഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാൻ സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. സ്റ്റാൻഡിലേക്ക് ഇറങ്ങുന്ന റോഡ് സംരക്ഷണ ഭിത്തി നിർമ്മിച്ച് മണ്ണ് നിറക്കുന്ന ജോലികൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇതിന്‍റെ നിർമ്മാണ പ്രവർത്തനങ്ങളും നടന്നുവരുന്നു. അഡ്വ അടൂർ പ്രകാശ് എം എൽ എ ആയിരുന്ന കാലഘട്ടത്തിൽ ഡിപ്പോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു എങ്കിലും കോന്നി നാരായണപുരം ചന്തയോട് ചേർന്ന് കിടന്നിരുന്ന ഭൂമി കെ എസ് ആർ റ്റി സി യുടെ പേരിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപെടുകയായിരുന്നു.
പിന്നീട് ഇടതുപക്ഷ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം ഭൂമി കെ എസ് ആർ റ്റി സി യുടെ പേരിൽ രജിസ്റ്റർ ചെയ്ത് നിർമ്മണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. 2.41 ഏക്കർ സ്ഥലമാണ് കൈമാറിയത്. കോന്നി ഗ്രാമ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിൽ ഉള്ള 1.93 ഏക്കറും വിലയ്ക്ക് വാങ്ങിയ 2.41 ഏക്കറും ഇതിൽ ഉൾപ്പെടുന്നു. കോന്നി പഞ്ചായത്ത് കമ്മറ്റി തീരുമാനപ്രകാരം എൻ ഓ സി നൽകിയതോടെ ആണ് ഈ ഭൂമി കോന്നി സബ് രജിസ്ട്രാർ ഓഫീസിൽ കെ എസ് ആർ റ്റി സി എം ഡി യുടെ പേരിൽ രജിസ്റ്റർ ചെയ്ത് കോന്നി വില്ലേജ് ഓഫീസിൽ കരമടച്ചത്.
2016 ൽ അന്നത്തെ പഞ്ചായത്ത് ഭരണ സമിതിയും കെഎസ്ആർറ്റിസി ഉദ്യോഗസ്ഥരും തമ്മിൽ ഉണ്ടാക്കിയ ഉടമ്പടി പ്രകാരമാണ് ഉപാധികളോടെ ഭൂമി വിട്ടു നൽകിയത്. ഭൂമി കെഎസ്ആർറ്റിസി യുടെ പേരിൽ ചേർക്കുന്നത് സംബന്ധിച്ച് കളക്ട്രേറ്റിൽ എം എൽ എ,കലക്റ്റർ,പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ആർ ടി സി,റവന്യു ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത യോഗം നടന്നിരുന്നു. 2013 മുതൽ യാർഡ് നിർമ്മാണം തടസ്സപെട്ടിരുന്നു. 1.45 കോടി എം എൽ എ യുടെ തനത് ഫണ്ടിൽ നിന്നും അനുവദിക്കുകയും പ്രോജക്റ്റ് മാനേജ്മെന്‍റ് കൺസൾട്ടെന്റായ എച്ച് എൽ എൽ ന് നിർമ്മാണ ചുമതല നൽകുകയും ചെയ്തു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]