Monday, July 7, 2025 4:31 pm

ജന്മനാടിന്റെ സ്നേഹാദരം ഏറ്റുവാങ്ങി ജനീഷ് കുമാർ ; ആവേശക്കടലായി ചിറ്റാറും സീതത്തോടും

For full experience, Download our mobile application:
Get it on Google Play

സീതത്തോട്: എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന് ജന്മനാട്ടിൽ ആവേശോജ്ജ്വല സ്വീകരണം. ചിറ്റാറിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകുന്നേരത്തോടെ ജന്മനാട്ടിലെത്തിയ ജനീഷ് കുമാറിനെ നാട്ടുകാരും കർഷകരും കോലിഞ്ചിമാലയും പുഷ്പമാലയും ചാർത്തിയാണ് വരവേറ്റത്.

സബ്സിഡി ലഭ്യമാക്കിയ ജനീഷ് കുമാറിനെ ആലിംഗനം ചെയ്തുകൊണ്ട് സ്വീകരണ വേദിയിലെത്തിയ കർഷകർ സ്നേഹം പ്രകടമാക്കി. മൂന്നുകല്ലിൽ എത്തിയപ്പോൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് നാട്ടുകാർ വരവേറ്റത്. അവിടെ നിന്ന് യുവതീ-യുവാക്കളുടെ ബൈക്ക് റാലിയുടെ അകമ്പടിയോടെ യാത്ര തുടർന്നു. പുഷ്പാഭിഷേകം നടത്തിയും കുട്ടയിൽ പഴങ്ങൾ സമ്മാനിച്ചും പൂക്കൾ നൽകിയുമാണ് വിവിധയിടങ്ങളിൽ പ്രവർത്തകരും നാട്ടുകാരും സ്ഥാനാർത്ഥിയെ വരവേറ്റത്. വഴിയോരങ്ങളിൽ പൂക്കളുമായി വിജയാശംസ നേരുവാൻ നിരവധി പേർ കാത്തുനിൽപ്പുണ്ടായിരുന്നു. കാത്തു നിന്നവർക്ക് ഹസ്തദാനം നൽകാനും വോട്ടഭ്യർത്ഥിക്കാനും സ്ഥാനാർത്ഥി മറന്നില്ല.

രാവിലെ ചിറ്റാർ പഞ്ചായത്തിലെ കുടപ്പനയിൽ നിന്നായിരുന്നു പര്യടനം ആരംഭിച്ചത്. സിപിഐ എം പെരുനാട് ഏരിയ സെക്രട്ടറി എസ് ഹരിദാസ്, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.ജി മുരളീധരൻ, റ്റി.കെ സജി, എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ റ്റി.എസ് രാജു, എംഎസ് രാജേന്ദ്രൻ, സജീഷ് കുമാർ, ശ്രീജിത്ത്, ചിറ്റാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  രവികല എബി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷിജി മോഹൻ, നബിസത്ത് ബീവി തുടങ്ങിയവർ നേതൃത്വം നൽകി.

ചിറ്റാറിൽ അനുവദിച്ച ജില്ലാ സ്പെഷ്യാലിറ്റി ആശുപത്രി, കോലിഞ്ചി കർഷകർക്ക് അനുവദിച്ച സബ്സിഡി തുടങ്ങി ഒന്നര വർഷത്തിനുള്ളിൽ കൈവരിച്ച നേട്ടങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു വോട്ടഭ്യർത്ഥന. കട്ടച്ചിറ നീലിപ്പിലാവ്, വില്ലൂന്നിപ്പാറ, ബഞ്ചമിൻപാറ, ആനപ്പാറ, ചിറ്റാർ ബസ് സ്റ്റാൻഡ്, കുമരംകുന്ന്, മുക്കൻ പാറപ്പടി, ആലിമുക്ക്, അഞ്ചേക്കർ , തെക്കേക്കര വഴി ചിറ്റാർ ടൗണിൽ എത്തിയാണ് ചിറ്റാർ മേഖലയിലെ പര്യടനം അവസാനിച്ചത്.

ഉച്ചയ്ക്ക് ശേഷം സീതത്തോട്ടിലെ മൂന്ന്കല്ല്, സീതക്കുഴി, ഗുരുനാഥൻ മണ്ണ്, കോട്ടക്കുഴി, വട്ടമലപ്പടി, വാലുപാറ പളളിപ്പടി, ഉറുമ്പിനി, അള്ളുങ്കൽ എന്നിവടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി  ആങ്ങമൂഴിയിൽ പര്യടനം സമാപിച്ചു. സ്ഥാനാർത്ഥിക്കൊപ്പം എൽഡിഎഫ് സീതത്തോട് മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, എൽഡിഎഫ് സീതത്തോട് മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ജോബി റ്റി ഈശോ, കെ കെ മോഹനൻ, റ്റി.എ നിവാസ് , സീതത്തോട് മോഹനൻ, ഷാനു സലിം , ജേക്കബ് വളയംപള്ളി, എൽഡിഎഫ് ആങ്ങമൂഴി മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ്  പി.ജെ തോമസ്, സെക്രട്ടറി പി.ആർ പ്രമോദ് എന്നിവരും ഉണ്ടായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി ചെങ്കളത്ത് പാറമടയിൽ ഹിറ്റാച്ചിയുടെ മുകളില്‍ പാറ വീണു – ഒരാള്‍ മരിച്ചു –...

0
കോന്നി : കോന്നി ചെങ്കളത്ത് പാറമടയിൽ പാറ ഇടിഞ്ഞു വീണ് ഒരാൾ...

നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന്...

0
ഇടുക്കി: സംസ്ഥാനത്തെ ചില ജില്ലകളില്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത...

ഉദ്യോഗസ്ഥ നിയമനങ്ങളിൽ സംവരണം നടപ്പാക്കിയ സുപ്രിം കോടതി നടപടി സ്വാഗതാർഹമാണെന്ന് എസ്ഡിപിഐ

0
തിരുവനന്തപുരം : ഉദ്യോഗസ്ഥ നിയമനങ്ങളിൽ സംവരണം നടപ്പാക്കിയ സുപ്രിം കോടതി...