കോന്നി : കുളത്തുമണ്ണിൽ റബ്ബർ തോട്ടത്തിന് തീ പടർന്ന് പിടിച്ചു. കോന്നിയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു. കുളത്തുമൺ കുറ്റിക്കാട്ട് വീട്ടിൽ ജോസഫിന്റെ നാലേക്കർ വരുന്ന റബ്ബർ തോട്ടത്തിലെ ഒരേക്കർ സ്ഥലത്താണ് തീ പടർന്ന് പിടിച്ചത്. വൈകിട്ട് 3.45ഓടെ ആയിരുന്നു സംഭവം. കോന്നിയിൽ നിന്ന് ഫയർഫോഴ്സ് അധികൃതർ എത്തി തീ അണച്ചു. റബ്ബർ തോട്ടത്തിന് സമീപത്ത് സ്ഥാപിച്ചിരുന്ന മൊബൈൽ ടവറിന്റെ ഭാഗത്തേക്ക് തീ പടരുന്നത് ഒഴിവാക്കുവാന്‍ കഴിഞ്ഞു.
കോന്നി – കുളത്തുമണ്ണിൽ റബ്ബർ തോട്ടത്തിന് തീ പടർന്നു പിടിച്ചു
RECENT NEWS
Advertisment