കോന്നി : തണ്ണിത്തോട് വടക്കേമണ്ണീറയിൽ പിടിയാനകുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വടക്കേമണ്ണീറ പറപ്പള്ളികുന്നേൽ സജിയുടെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിലാണ് കാട്ടാനകുട്ടിയുടെ ജഡം കണ്ടെത്തിയത്. നാല് വയസോളം പ്രായം വരുന്ന പിടിയാനകുട്ടിയുടെ ജഡം ഇന്ന് ഉച്ചയോടെയാണ് കണ്ടെത്തിയതെന്ന് വനപാലകർ പറഞ്ഞു. മണ്ണീറ ഫോറസ്റ്റ് ഡെപ്യൂട്ടി ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേല്‍നടപടികൾ സ്വീകരിച്ചു. ആനകുട്ടി ചരിഞ്ഞതിൽ അസ്വാഭാവികതയില്ലെന്നാണ് വനപാലകരുടെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും അധികൃതർ പറഞ്ഞു. ജഡം പോസ്റ്റ്മോർട്ടത്തിന് ശേഷം മറവ് ചെയ്യും.
കോന്നിയില്‍ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി
RECENT NEWS
Advertisment