കോന്നി : കോന്നി മെഡിക്കൽ കോളേജ് ശബരിമല തീർത്ഥാടകർക്കും പൊതുജങ്ങൾക്കും ഉപകാരപ്രദമായി എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കണമെന്ന് ആർ എസ് പി ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് ശിവകുമാർ. ആർ എസ് പി കോന്നി ടൗൺ കമ്മറ്റി ഉദഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നത് പണ്ടുകാലത്തെ ഗ്രാമച്ചന്തകൾ പ്രവർത്തിച്ചിരുന്നതുപോലെ രാവിലെ 9 മണിമുതൽ ഉച്ചക്ക് 1 മണിവരെയാണ്. ഒരുമണിക്ക് പൂട്ടികെട്ടി പോകുന്നതു കാരണം ഓ പിയിൽ ജില്ലയുടെ മലയോര പ്രദേശങ്ങളിൽ നിന്നും വരുന്ന രോഗികൾക്ക് ചികിത്സ കിട്ടാത്ത സാഹചര്യമാണുള്ളത്. ഇതിന് എത്രയും പെട്ടന്നു പരിഹാരം കണ്ടില്ലെങ്കിൽ ആർ എസ് പി ശക്തമായ സമരപരിപാടികൾ ആരംഭിക്കും. ചടങ്ങിൽ തോമസ് ജോസഫ്, ബാബു ചാക്കോ, രവിപിള്ള, ഡാനിയേൽ ബാബു, ഡാനിയേൽ ബാബു കുമ്പുകാട്ട്, അനിത ബിജു, രാജി ദിനേശ്, ഗോപകുമാർ പുളിക്കമണ്ണിൽ, ശശിധരൻ നായർ എന്നിവർ പ്രസംഗിച്ചു. ആർ എസ് പി കോന്നി ടൗൺ കമ്മറ്റി സെക്രട്ടറിയായി ഡാനിയേൽ ബാബുവിനേയും ഐക്യമഹിളാ സംഘം കോന്നി ടൗൺ സെക്രട്ടറിയായി അനിത ബിജുവിനെയും തിരഞ്ഞെടുത്തു.
01- അനിത ബിജു,
ഐക്യമഹിളാ സംഘം കോന്നി ടൗൺ സെക്രട്ടറി.
02- ഡാനിയേൽ ബാബു,
ആർ എസ് പി കോന്നി ടൗൺ കമ്മറ്റിസെക്രട്ടറി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.