Monday, April 14, 2025 12:34 pm

കോന്നി മെഡിക്കല്‍ കോളജ് കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : നാലുവര്‍ഷത്തിനുള്ളില്‍ കോന്നി മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും ശുദ്ധജല കണക്ഷന്‍ ലഭ്യമാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 143 കോടി രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ച സീതത്തോട് കുടിവെള്ള പദ്ധതി ദ്രുതഗതിയില്‍ നടക്കുകയാണ്. മൈലപ്ര-മലയാലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഡിപിആറിന് അംഗീകാരം നല്‍കുന്നതിന് ഈ മാസം 28ന് യോഗം ചേരും. പ്രമാടം, കലഞ്ഞൂര്‍-ഏനാദിമംഗലം കുടിവെള്ള പദ്ധതികളുടെ ഡിപിആര്‍ തയാറായി വരികയാണെന്നും മന്ത്രി പറഞ്ഞു.

നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13.98 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെയാണ് കോന്നി മെഡിക്കല്‍ കോളജ് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചത്. കോന്നി മെഡിക്കല്‍ കോളജിലേക്കും അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, 14,15 വാര്‍ഡുകളിലെ 5642 പേര്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്നതാണ് മെഡിക്കല്‍ കോളജ് കുടിവെള്ള പദ്ധതി.

മെഡിക്കല്‍ കോളജിന്റെ വികസനത്തിന് കുടിവെള്ള പദ്ധതി അനിവാര്യമാണെന്നും കോന്നിയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളജ് അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി.

കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. അമ്പിളി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം അജോ മോന്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ദേവകുമാര്‍, വാട്ടര്‍ അതോറിറ്റി ബോര്‍ഡ് അംഗം അലക്സ് കണ്ണമല, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എ.പി. ജയന്‍, ശ്യാംലാല്‍, അമ്പിളി വര്‍ഗീസ്, കരിമ്പനാംകുഴി ശശിധരന്‍ നായര്‍, അബ്ദുള്‍ മുത്തലിഫ്, കെ.ജി. രാമചന്ദ്രന്‍ പിള്ള, ജല അതോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഉഷ രാധാകൃഷ്ണന്‍, ജല അതോറിറ്റി ദക്ഷിണമേഖല ചീഫ് എന്‍ജിനിയര്‍ എസ്. സേതുകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം ; ഭാര്യ മഞ്ജുഷ സുപ്രീം കോടതിയിൽ

0
ന്യൂഡൽഹി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്...

മക്കളെ മുറിയിൽ പൂട്ടിയിട്ട് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

0
വയനാട് : ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേണിച്ചിറ കേളമംഗലം...

മദ്യലഹരിയിൽ വാഹനമോടിച്ച് പോലീസുകാരന്റെ അതിക്രമം

0
തൃശ്ശൂർ: മാളയിൽ മദ്യലഹരിയിൽ വാഹനമോടിച്ച് പോലീസുകാരന്റെ പരാക്രമം. ചാലക്കുടി ഹൈവേ പോലീസിലെ...

നവജാത ശിശുക്കളെ തട്ടിയെടുത്ത് സമ്പന്നര്‍ക്ക് വില്‍ക്കുന്ന സംഘം പിടിയില്‍

0
ന്യൂഡല്‍ഹി: ഡല്‍ഹിയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് നവജാത ശിശുക്കളെ മോഷ്ടിച്ച് സമ്പന്നര്‍ക്ക്...