പത്തനംതിട്ട : വീണ ജോർജിന് പിന്തുണയുമായി കോന്നി എംഎൽഎ അഡ്വ. കെ യു ജെനീഷ് കുമാർ. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ അപകടവും കൂട്ടിരിപ്പുകാരിയായ ബിന്ദുവിന്റെ മരണവും ദൗർഭാഗ്യകരവും വേദനാജനകവുമാണ്. കുടുംബത്തിന്റെയും നാടിന്റെയും
ദു:ഖത്തില്‍ പങ്ക് ചേരുന്നു. എന്നാൽ ഈ ദാരുണമായ സംഭവത്തെ മുൻനിർത്തി കേരളത്തിലെ ആരോഗ്യ മേഖലയെ തകർക്കുവാനുള്ള ശ്രമമാണ് മാധ്യമങ്ങളും വലതുപക്ഷവും ശ്രമിക്കുന്നത്. ചരിത്രപരമായ നേട്ടങ്ങളാണ് കേരളത്തിൽ ആരോഗ്യവകുപ്പ് കൈവരിച്ചിട്ടുള്ളത്. എൽഡിഎഫ് സർക്കാർ കോന്നി മണ്ഡലത്തിനു വേണ്ടി ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കാലഘട്ടത്തിൽ മാത്രം നടത്തിയ വികസന പ്രവർത്തനങ്ങളും എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കോന്നി മെഡിക്കൽ കോളേജ് വീണ ജോർജ്ജ് മന്ത്രിയായിരിക്കുന്ന കാലഘട്ടത്തിലാണ് 200 ബെഡ്ഡുകളും 7 വിഭാഗങ്ങളും ഉള്ള ഏഴു നിലയുള്ള ആശുപത്രി കെട്ടിടം അതിവേഗം പുരോഗമിക്കുന്നത്. 341 ജീവനക്കാരുടെ തസ്തികകൾ കോന്നി മെഡിക്കൽ സൃഷ്ടിക്കാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. വിവിധ വിഭാഗങ്ങളിലായി ഇപ്പോൾ 95 ഡോക്ടർമാർ ജോലി ചെയ്യുന്നുണ്ട്. ഒപ്പം 3 കോടി രൂപ ചിലവഴിച്ച് ലക്ഷ്യ നിലവാരത്തിലുള്ള ലേബർ റൂം, ലേബർ വാർഡ്, മോഡുലാർ ഓപ്പറേഷൻ തീയേറ്റർ എന്നിവയുടെ നിർമ്മാണം പൂർത്തീകരിച്ചു. ലക്ഷ്യ ലേബർ വിഭാഗത്തിൽ ഒരു മേജർ OT, ഒരു മൈനർ OT, ഒരു സെപ്റ്റിക് OT എന്നിവ പൂർത്തീകരിച്ചു. ഒപ്പം മെഡിക്കൽ കോളേജിൽ പൂർത്തീകരിച്ച 6 മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകളും പുതിയതായി മൂന്ന് ഓപ്പറേഷൻ തിയേറ്ററുകളുടെ നിർമ്മാണവും പുരോഗമിക്കുന്നു. ഇതോടെ കോന്നി മെഡിക്കൽ കോളേജിൽ 12 ഓപ്പറേഷൻ തിയേറ്ററുകൾ ഉണ്ടാകും. അത്യാധുനിക സംവിധാനങ്ങൾ ഉള്ള രണ്ട് ഐസിയു യൂണിറ്റുകൾ പൂർത്തീകരിക്കാൻ സാധിച്ചു.
15 കിടക്കകളുള്ള ഒരു ഐസിയു യൂണിറ്റ് കുഞ്ഞുങ്ങൾക്കായി ഉള്ളതാണ്.
20 ബെഡുകളും അതിൽ ഏഴു വെന്റിലേറ്ററുകളുമുള്ള ഐസിയു യൂണിറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായും പൂർത്തീകരിച്ചു. അഞ്ചുകോടി രൂപ ചിലവഴിച്ച് അത്യാധുനിക നിലവാരത്തിലുള്ള സി.റ്റി സ്കാൻ മെഷീൻ സ്ഥാപിച്ചു. കേരളത്തിലെ ഏറ്റവും മികച്ച അത്യാധുനിക സൗകര്യങ്ങൾ ഉള്ള ബ്ലഡ് ബാങ്ക് കോന്നി മെഡിക്കൽ കോളജിൽ സ്ഥാപിച്ചു. മെഡിക്കൽ കോളേജിൽ രണ്ട് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നനും എല്ലാ കിടക്കകളും ഓക്സിജൻ ലഭ്യമാകുന്ന തരത്തിൽ ക്രമീകരിക്കുന്നതിനും സാധിച്ചു. H. L. L നേതൃത്വത്തിൽ ആധുനിക നിലവാരത്തിലുള്ള ഫാർമസി മെഡിക്കൽ കോളേജിൽ സ്ഥാപിച്ചു. ഇവിടെ എല്ലാ ആവശ്യമരുന്നുകളും സർജിക്കൽ ഇൻപ്ലാന്റുകളും ലഭ്യമാകും.
കാരുണ്യ ഫാർമസി പ്രവർത്തനമാരംഭിച്ചു. എല്ലാദിവസവും പ്രവർത്തിക്കുന്ന ആധുനിക സംവിധാനങ്ങൾ ഉള്ള മോർച്ചറിയും കോന്നി മെഡിക്കൽ കോളേജിൽ പ്രവർത്തനമാരംഭിച്ചു. ജീവനക്കാർക്ക് താമസിക്കുന്നതിനുള്ള 11 നിലകൾ വീതമുള്ള നാല് ഫ്ലാറ്റ് സമുച്ചയങ്ങളിൽ രണ്ടെണ്ണം പൂർണ്ണമായും പൂർത്തീകരിക്കുന്നതിനും രണ്ടെണ്ണം 80% പൂർത്തീകരിക്കുന്നതിനും സാധിച്ചു. കുട്ടികൾക്ക് താമസിക്കുന്നതിനായി ഗേൾസിന്റെയും ബോയ്സിന്റെയും ഹോസ്റ്റൽ നിർമ്മാണം പൂർത്തീകരിച്ചു പ്രവർത്തനമാരംഭിച്ചു. അക്കാദമിക്ക് ബ്ലോക്കിന്റെ രണ്ടാംഘട്ട നിർമാണവും പൂർണമായും പൂർത്തീകരിച്ചു.
മെഡിക്കൽ കോളേജിൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകാതെ ഇരിക്കാൻ രണ്ടു കോടി രൂപ അനുവദിച്ച് സൗരോർജ്ജ വൈദ്യുതി പ്ലാന്റ് സ്ഥാപിക്കുന്ന പ്രവർത്തനം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. മെഡിക്കൽ കോളേജിലേക്ക് ആംബുലൻസും കോളേജ് ബസ്സും അനുവദിച്ചു. കൂടാതെ മെഡിക്കൽ കോളേജ് ബസ് സ്റ്റേഷന് തുക അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മെഡിക്കൽ കോളേജിലേക്കുള്ള റോഡുകൾ ആധുനികനിലവാരത്തിൽ നിർമ്മിക്കുന്നതിനുള്ള പ്രവർത്തികൾ ദ്രുതഗതിയിൽ മുന്നേറുകയാണ്. നഴ്സിംഗ് വിദ്യാഭ്യാസ മേഖലയിൽ വലിയ മുന്നേറ്റമാണ് ആരോഗ്യമന്ത്രി എന്ന നിലയിൽ സ. വീണാ ജോർജ് കോന്നിയിൽ സാധ്യമാക്കിയത്. കോന്നി മെഡിക്കൽ കോളേജിലും സീതത്തോട്ടിലും സർക്കാർ നിയന്ത്രണത്തിലുള്ള രണ്ടു നഴ്സിംഗ് കോളേജുകൾ അനുവദിച്ച് യാഥാർത്ഥ്യമാക്കി മൂന്നു വർഷം പിന്നിടുകയാണ്.
● താലൂക് ആശുപത്രി,കോന്നി
● 6 നിലയുള്ള ആശുപത്രി കെട്ടിടം 95% പ്രവർത്തിയും പൂർത്തീകരിച്ചു.
● രണ്ട് കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ലക്ഷ്യ ലേബർ വാർഡും ഓപ്പറേഷൻ തീയറ്ററും 80% പൂർത്തിയാക്കി.
●ഓ.പി ഡിപ്പാർട്മെന്റ് നിർമ്മിക്കുന്നതിനായി 93 ലക്ഷം രൂപ അനുവദിച്ചു.
95% നിർമ്മാണ പ്രവർത്തി പൂർത്തീകരിച്ചു.
●.ഐ. ഓപ്പറേഷൻ തീയേറ്റർ 1 കോടി രൂപ അനുവദിച്ചു.
നിർമാണം ആരംഭിച്ചില്ല. പുതിയ കെട്ടിടം പൂർത്തിയാക്കുമ്പോൾ പഴയ ആശുപത്രി കെട്ടിടത്തിൽ ഐ. ഓപ്പറേഷൻ തിയേറ്ററിന്റെ നിർമ്മാണം ആരംഭിക്കാൻ കഴിയും.
●കോന്നി താലൂക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ്, അനസ്ത്യേഷ്യ ഡോക്ടർമാർ ചാർജ് എടുത്തു.
●50 ലക്ഷം രൂപ അനുവദിച്ചു ഡയാലിസിസ് ഉപകരണങ്ങൾ വന്നു. പുതിയ ആശുപത്രി നിർമാണം പൂർത്തിയാകുമ്പോൾ പഴയ കെട്ടിടത്തിൽ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കാൻ കഴിയും.
●ഐസൊലേഷൻ വാർഡ് 2.5 കോടി രൂപ അനുവദിച്ചു.
നിലവിലെ ആശുപത്രിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാത്തത് കൊണ്ട് പദ്ധതി നിർമാണം ആരംഭിച്ചില്ല.
നിർമ്മാണം പുരോഗമിക്കുന്ന പുതിയ കെട്ടിടത്തിലെ ഐ സി യു വിലേക്ക് എംഎൽഎ ഫണ്ടിൽ നിന്നും വെന്റിലേറ്ററുകൾ അനുവദിച്ചു.
●.കൂടൽ കുടുംബാരോഗ്യ കേന്ദ്രം.
ജീർണാവസ്ഥയിലായിരുന്ന കൂടൽ ഗവ.ആശുപത്രിക്ക് 1.30 കോടി രൂപ എംഎൽഎ ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ച് കെട്ടിട നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു.
കൂടാതെ സർക്കാർ അനുവദിച്ച
6.62 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പൂർത്തിയായി വരുന്നു. രണ്ടു നിലകളുടെ വാർപ്പ് കഴിഞ്ഞു.
മൂന്നാം നിലയുടെ നിർമാണം നടക്കുന്നു .
●.മലയാലപ്പുഴ കുടുംബാരോഗ്യ കേന്ദ്രം
സ്‌ഥലപരിമിതി മൂലവും കാലപ്പഴക്കം ചെന്ന കെട്ടിടം മൂലവും ദുരിതത്തിൽ ആയിരുന്ന മലയാലപ്പുഴ ഗവ.ആശുപത്രിക്ക്
7.62 കോടി രൂപ ഉപയോഗിച്ച് രണ്ടു നിലയുള്ള 16000 ച. അടി വിസ്തീർണമുള്ള ആധുനിക ആശുപത്രി കെട്ടിടം 80% പൂർത്തിയായി.
ടൈൽ, പ്ലാസ്റ്ററിങ് വർക്കുകൾ പൂർത്തിയായി വരുന്നു.
●വള്ളിക്കോട് ഗവ. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം.
വള്ളിക്കോട് ഗവ. ആശുപത്രിയെ കോന്നി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റി.
1.08 കോടി രൂപ ചിലവഴിച് പുതിയ ആശുപത്രി കെട്ടിടം പൂർത്തികരിച്ച് പ്രവർത്തനം ആരംഭിച്ചു.
നിർമാണത്തിനായി എംഎൽഎ ഫണ്ട്, സർക്കാർ ഫണ്ട് എന്നിവ വിനിയോഗിച്ചു.
● ചിറ്റാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ.
ചിറ്റാർ സിഎച്ച്‌സിക്ക് രണ്ടു കോടി രൂപ വിനിയോഗിച്ച് പുതിയ കെട്ടിടം നിർമ്മിച്ചു പ്രവർത്തനം ആരംഭിച്ചു.
● മൈലപ്ര കുടുംബാരോഗ്യ കേന്ദ്രം.
കാലപ്പഴക്കം ചെന്ന കെട്ടിടമുള്ള മൈലപ്ര ഗവ.ആശുപത്രി
1.43 കോടി രൂപ വിനിയോഗിച്ച് പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനം പുരോഗമിക്കുന്നു.
●കൊക്കാത്തോട് കുടുംബാരോഗ്യ കേന്ദ്രം.
അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കൊക്കത്തോട് ഗവ.ആശുപത്രിക്ക് ആധുനിക നിലവാരത്തിലുള്ള കെട്ടിടം നിർമ്മിക്കുന്നതിനായി 1.24 കോടി രൂപ വിനിയോഗിച്ച് നിർമാണ പ്രവർത്തനം പുരോഗമിക്കുന്നു. വാപ്കോസ് ആണ് നിർവഹണ എജൻസി.
●ഏനാദിമംഗലം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ
●8 കോടി രൂപ വിനിയോഗിച്ച് നിർമാണം പൂർത്തീകരിച്ചു.
ബ്ലോക്ക് കുടുംബ ആരോഗ്യം കേന്ദ്രമാക്കുന്നതിനു അധികത്തിൽ 36 ലക്ഷം രൂപ അനുവദിച്ചു.
● ചിറ്റാർ ജില്ലാ സ്പെഷ്യാലിറ്റി ആശുപത്രി.
7 കോടി രൂപ ഉപയോഗിച്ച് ആദ്യ ഘട്ട നിർമാണ പ്രവർത്തനം ആരംഭിച്ചു.
പ്രമാടം സീതത്തോട് ആങ്ങമൂഴി സർക്കാർ ആശുപത്രികൾ 15 ലക്ഷം രൂപ വീതം അനുവദിച്ചു കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി.
●മണ്ഡലത്തിൽ ഇടത്തറ, വയക്കര, മുതുപേഴുങ്കൽ, പുതുക്കുളം, കാഞ്ഞിരപ്പാറ , തണ്ണിത്തോട് പ്ലാന്റെഷൻ, കോട്ടമൺപാറ, കൊച്ചു കോയിക്കൽ ആരോഗ്യ ഉപ കേന്ദ്രങ്ങൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 55 ലക്ഷം രൂപ വീതം അനുവദിച്ചു.
● മണ്ഡലത്തിലെ 11 പഞ്ചായത്തുകളിലെ 8 ആരോഗ്യ കേന്ദ്രങ്ങൾക്ക് എംഎൽഎ ഫണ്ടിൽ നിന്നും ആംബുലൻസ് വിതരണം ചെയ്തു.
●എംഎൽഎ ഫണ്ടിൽ നിന്നും മണ്ഡലത്തിലെ മലയോര മേഖലയിൽ നിന്നും രോഗികളെ വലിയ ആശുപത്രിയിൽ എത്തിക്കാൻ കേരളത്തിൽ ആദ്യമായി അത്യാധുനിക സംവിധാനം ഉള്ള വെന്റിലേറ്റർ ആംബുലൻസ് 55 ലക്ഷം രൂപ ചിലവഴിച്ച് വാങ്ങി.
ഇടതുപക്ഷം ഭരിക്കുമ്പോൾ കോന്നി നിയോജക മണ്ഡലത്തിലെ ആശുപത്രികളിൽ മാത്രം കൊണ്ടുവന്ന മാറ്റങ്ങളാണ്. ലോകം തന്നെ ശ്രദ്ധിക്കപ്പെടുന്ന നിലയിൽ കേരളത്തിന്റെ ആരോഗ്യമേഖലയെ ഇടതുപക്ഷ സർക്കാർ മാറ്റിയിട്ടുണ്ട്. ആരോഗ്യ മേഖലയെ കേരളത്തിനായി നയിക്കുന്നത് വീണ ജോർജാണ്. അതുകൊണ്ടുതന്നെ വലതുപക്ഷവും മാധ്യമങ്ങളും വലിയ രീതിയിലുള്ള വേട്ടയാടലാണ് മന്ത്രിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. വേട്ടയാടൽ എതിരെ കയ്യുംകെട്ടി നോക്കിനിൽക്കാൻ എംഎൽഎ എന്ന നിലയിൽ ഉദ്ദേശിക്കുന്നില്ലെന്നും വീണാ ജോർജിനെ വേട്ടയാടാൻ വിട്ടുതരില്ലെന്നും എംഎൽഎ വ്യക്തമാക്കി.