പത്തനംതിട്ട : വയനാട്ടില്‍ സന്നദ്ധപ്രവര്‍ത്തകരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്ത കോന്നി എം.എല്‍.എ വിവരദോഷത്തിന്‍റെ ആരൂപമായി മാറിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. വയനാട് ദുരന്തത്തില്‍ കേരളജനത ഒന്നാകെ വിറങ്ങലിച്ച് നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ അവിടെ കഴിയാവുന്ന രീതിയില്‍ ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ നിരവധി സംഘടനകളും വ്യക്തികളും രാപ്പകല്‍ വ്യത്യാസമില്ലാതെ ഉരുള്‍പൊട്ടല്‍ സംഭവിച്ച ദുരന്ത മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും വിവിധ രാഷ്ട്രീയ, മത സംഘടനകളും, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ലോകമെമ്പാടുമുള്ള ജനങ്ങള്‍ അഭിനന്ദിക്കുമ്പോള്‍ ഇവരിലെ ചിലരെ അപഹസിക്കുകയും അപമാനിക്കുകയും ചെയ്ത എം.എല്‍.എ യുടെ നടപടി അങ്ങേയറ്റം ക്രൂരവും അപക്വവുമായ നടപടിയാണെന്നും അന്തസ്സുള്ള ജനപ്രതിനിധിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായി പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞു എം.എല്‍.എ തെറ്റ് തിരുത്തണമെന്നും ഡി.സി.സി പ്രസിഡന്‍റ് അഭ്യര്‍ത്ഥിച്ചു. എം.എല്‍.എ യുടെ നേതൃത്വത്തില്‍ കോന്നിയില്‍ നടത്തിയ കരിയാട്ടം ഫെസ്റ്റിവല്‍ നടത്തിപ്പിന് സി.പി.എം ജില്ലാ നേതൃത്വം വിലക്ക് കല്‍പ്പിച്ചത് കഴിഞ്ഞ വര്‍ഷം നടത്തിയ കരിയാട്ടത്തിലെ ധൂര്‍ത്തും അനധികൃത പണപ്പിരിവും മൂലമാണെന്നും സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്ത് കഴിഞ്ഞ വര്‍ഷം നടന്ന കരിയാട്ടത്തെക്കുറിച്ച് സര്‍ക്കാര്‍തലത്തില്‍ അന്വേഷണം നടത്തണമെന്നും ഡി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1