Wednesday, July 2, 2025 11:48 pm

ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ കോന്നി നാടുകാണി മല ; അസ്ഥിവാരം വരെ കുഴിച്ചെടുത്ത് മല്ലേലില്‍ ഗ്രാനൈറ്റ്സ്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ് ചെങ്ങറക്ക് സമീപമുള്ള നാടുകാണിമല. ഈ മലയുടെ മുകളില്‍ നിന്നാല്‍ കിലോമീറ്ററുകള്‍ ദൂരെയുള്ള സ്ഥലങ്ങള്‍ കാണാം. അട്ടച്ചാക്കല്‍ – ചെങ്ങറ റോഡില്‍ ഈസ്റ്റ് മുക്ക് കഴിഞ്ഞാല്‍ ഇടതുവശത്ത് കാണുന്നതാണ് നാടുകാണി ഉള്‍പ്പെടുന്ന മൂന്നാം വാര്‍ഡ്‌. നിരവധി കുടുംബങ്ങള്‍ ഈ മലയില്‍ താമസമുണ്ട്. റോഡിന്റെ വലതുവശം അഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ്. കോന്നി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലാണ് മല്ലേലില്‍ ഗ്രാനൈറ്റ്സ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ തൊട്ടു ചേര്‍ന്നുള്ളതാണ് തേക്കുമല ഉള്‍പ്പെടുന്ന നാലാം വാര്‍ഡ്‌. ഏറ്റവും കൂടുതല്‍ പാറ ഖനനം ചെയ്തിരിക്കുന്നത് ക്രഷറുകള്‍ സ്ഥാപിച്ചിരിക്കുന്നതും അഞ്ചാം വാര്‍ഡിലാണ്. ഇവിടെ ഏക്കറുകണക്കിനു സ്ഥലത്തെ പാറ ഖനനം ചെയ്തിട്ടുണ്ട്. മൂന്നാം വാര്‍ഡിലെ നാടുകാണി മലയുടെ അസ്ഥിവാരം വരെ ഖനനം എത്തിനില്‍ക്കുന്നു. കൂടാതെ നാലാം വാര്‍ഡിലെ തേക്കുമലയിലേക്ക് ഖനനം വ്യാപിപ്പിക്കാനുള്ള നീക്കവുമുണ്ട്. സരിത കേസിലൂടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മുട്ടുകുത്തിച്ച അട്ടച്ചാക്കല്‍ മല്ലേലില്‍  ശ്രീധരന്‍ നായരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ പാറമട. മുപ്പതിലധികം വര്‍ഷമായി ഇവിടെ പാറ ഖനനം ചെയ്യുന്നു. മെറ്റല്‍,  മണല്‍ തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങളായാണ് പാറ ഇവിടെനിന്നും പോകുന്നത്. തുടക്കത്തില്‍ ചെറിയൊരു പാറമട ആയിരുന്നെങ്കിലും ഇപ്പോള്‍  ഇതിന് കിലോമീറ്ററുകളോളം വിസ്തൃതിയുണ്ട്. നാട്ടുകാരുടെ എതിര്‍പ്പിനെ പണംകൊണ്ട് തോല്‍പ്പിച്ചാണ് ഉടമയായ ശ്രീധരന്‍നായര്‍ മുമ്പോട്ടുപോകുന്നത്.

അത്യന്തം അപകടകരമായ നിലയിലാണ് ചെങ്ങറ, നാടുകാണി, അട്ടച്ചാക്കല്‍, തേക്കുമല പ്രദേശങ്ങള്‍. ഒരു ഉരുള്‍പൊട്ടല്‍ ഉണ്ടായാല്‍ കോന്നി ഗ്രാമ പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളെ നാമാവശേഷമാക്കുവാന്‍ ഈ മഹാ ദുരന്തത്തിനു കഴിയും. ദുരന്തം ഡമോക്ലീസിന്റെ വാള്‍ പോലെ തങ്ങളുടെ തലക്കുമീതെ ഉണ്ടെങ്കിലും മിക്കവരും നിശബ്ദരാണ്. സമരസമിതിയും ആക്ഷന്‍ കൌണ്‍സിലുമൊക്കെ പലപ്പോഴും സിംഹത്തെപ്പോലെ ഗര്‍ജ്ജിച്ചെങ്കിലും വിശപ്പടങ്ങിയപ്പോള്‍ അവരും നിശബ്ദരായി. വാരിക്കോരി നല്‍കുന്നതില്‍ നല്ലൊരു പങ്ക് പല നേതാക്കന്മാരും വാങ്ങിയിട്ടുണ്ടെന്നാണ് ജനസംസാരം. പഞ്ചായത്ത് മെമ്പര്‍മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍  എല്ലാവരും നിശബ്ദരാണ്. പലര്‍ക്കും വിധേയത്വം മല്ലേലില്‍ ശ്രീധരന്‍ നായരോടാണ്. ജനങ്ങളില്‍ പലര്‍ക്കും വാ തുറന്ന് ഉറക്കെ വിളിച്ചു കൂകണമെന്നുണ്ട് – പക്ഷെ ശബ്ദം പുറത്തേക്ക് വരുന്നില്ല. വന്നാല്‍പ്പോലും അത് ഒറ്റപ്പെട്ട ശബ്ദമായി മാത്രം മാറും. പരാതികളുമായി ചിലര്‍ നീങ്ങിയെങ്കിലും അതെല്ലാം മല്ലേലില്‍ ശ്രീധരന്‍ നായര്‍ ഒതുക്കി എന്നുവേണം പറയാന്‍. തന്റെ സമീപത്തുള്ള ഏക്കറു കണക്കിന് വസ്തുക്കള്‍ ചോദിച്ച വിലനല്‍കി വാങ്ങി താമസക്കാരെയൊക്കെ ആ പ്രദേശത്തുനിന്നും മാറ്റി. മല്ലേലില്‍ ശ്രീധരന്‍ നായര്‍ക്ക് വസ്തു കൊടുക്കില്ലെന്ന് ശഠിച്ച ചിലരുടെ വസ്തുക്കള്‍ ബിനാമികളെ ഉപയോഗിച്ച് ഇദ്ദേഹം വാങ്ങിയെടുത്തു. ഇന്ന് ഒരു പ്രദേശം മുഴുവന്‍ ഇദ്ദേഹത്തിന്റെയാണ്.

യാതൊരു നിയന്ത്രണവും ഇല്ലാതെ പാറ പൊട്ടിച്ചതിനാല്‍ ഇതിനു ചുറ്റുമുള്ള പ്രദേശങ്ങള്‍ അത്യന്തം അപകടാവസ്ഥയിലാണ്. പാറ പൊട്ടിക്കുമ്പോഴുള്ള പ്രകമ്പനം ചെറുതല്ല. വര്‍ഷങ്ങളായുള്ള ഈ പ്രകമ്പനങ്ങള്‍ പാറയും മണ്ണും തമ്മിലുള്ള ബന്ധം ഇല്ലാതെയാക്കുന്നു. തുടര്‍ച്ചയായ മഴയില്‍ പെയ്തിറങ്ങുന്ന വെള്ളം മണ്ണിലേക്ക് താഴ്ന്നിറങ്ങി മണ്ണിടിച്ചിലിനും ഉരുള്‍ പൊട്ടലിനും ഒക്കെ കാരണമാകും. സ്കൂളും കോളേജും പള്ളിയും അമ്പലവും ഒക്കെ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് നൂറുകണക്കിന് കുടുംബങ്ങളും താമസിക്കുന്നുണ്ട്. അത്യാഹിതമുണ്ടായാല്‍ കേവലം ഒരുകിലോമീറ്ററില്‍ താഴെ മാത്രം അകലെയുള്ള അച്ചന്‍കോവിലാറ്റില്‍ എത്തുവാന്‍ മിനിട്ടുകള്‍ മതിയാകും. വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ അതീവ ഗൌരവത്തോടെ വേണം അട്ടച്ചാക്കല്‍ മല്ലേലില്‍ ഗ്രനൈറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ ചര്‍ച്ച ചെയ്യുവാന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ മിക്കവരും തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്.  ഒരു പ്രദേശത്തെ ജനങ്ങളെയാകെ ബാധിക്കുന്ന പ്രശ്നമായിട്ടും ഒരു ചെറുവിരല്‍ പോലും അനക്കുവാന്‍ ആരും തയ്യാറായിട്ടില്ല. പരിശോധനകളും നടപടികളും വെറും പ്രഹസനമാക്കുകയാണ് മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പ്. ആവശ്യത്തിനു ജീവനക്കാരില്ല എന്ന സ്ഥിരം പല്ലവി ആവര്‍ത്തിച്ച് തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുവാനാണ് ഇവരുടെ ശ്രമം. >>> തുടരും…

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു

0
പത്തനംതിട്ട : പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍,...

ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു

0
ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍...

മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു

0
ഹരിപ്പാട്: മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു....

ഹാരിസ് ചിറക്കല്ലിന്റെ ആരോപണത്തിൽ അന്വേഷണം നടത്തിയ നാലംഗ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം : മെഡിക്കൽ കോളജിലെ യൂറോളജി വിഭാ​ഗം മേധാവി ‍ഡോ. ഹാരിസ്...