കോന്നി : കോന്നി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ചു കൊണ്ട് സിപിഐഎം കോന്നി, കോന്നിതാഴം ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ ഫെബ്രുവരി 28 ന് പഞ്ചായത്തോഫീസിലേക്ക് നടത്തുന്ന ബഹുജന മാർച്ചിന് മുന്നോടിയായുള്ള പ്രചാരണ ജാഥ കോന്നി പഞ്ചായത്തിൽ പര്യടനം നടത്തി.
സിപിഐഎം കോന്നി ഏരിയ കമ്മറ്റി അംഗം എം എസ് ഗോപിനാഥൻ ക്യാപ്റ്റനായ ജാഥ ലക്ഷം വീട് കോളനിയിൽ നിന്നും ആരംഭിച്ച് പഞ്ചായത്തിലെ 36 സ്വീകരണ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി അട്ടച്ചാക്കലിൽ സമാപിച്ചു. സമാപന സമ്മേളനം ഏരിയ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. കെ കെ വിജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയാ കമ്മറ്റി അംഗങ്ങളായ തുളസീമണിയമ്മ, രാജേഷ് കുമാർ, കോന്നിതാഴം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജിജോ മോഡി, കെ ജി ഉദയകുമാർ, കെ പി ശിവദാസ്, മിഥുൻ മോഹൻ, ജി ഗോപകുമാർ, ബിൻസൺ ജോസഫ്, ബിനു കണ്ണന്മല എന്നിവർ സംസാരിച്ചു.
കോന്നി പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ചുകൊണ്ട് സിപിഎം പ്രതിഷേധം
RECENT NEWS
Advertisment