കോന്നി : കോന്നിയില്‍ പട്ടാപ്പകല്‍ ഓട്ടോയില്‍ പീഡന ശ്രമം. യുവതി മൊഴി നല്‍കിയിട്ടും കേസ് ഒതുക്കി തീര്‍ക്കുവാന്‍ രാത്രിയിലും മഞ്ഞുകൊണ്ട് കോന്നി പോലീസ് സ്റ്റേഷന് മുമ്പില്‍ പ്രമുഖര്‍.
ഇന്ന് ഉച്ചയോടെയാണ് കോന്നി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നും ആശുപത്രിയിലേക്ക് പോകുവാന്‍ യുവതി ഓട്ടോ വിളിച്ചത്. എന്നാല്‍ ആശുപത്രിയിലേക്ക് പോകാതെ വഴി മാറി പോകുന്നത് കണ്ട യുവതി ചോദ്യം ചെയ്തു. ഇതിനിടയില്‍ ഒരു സുഹൃത്തിനെക്കൂടി ഓട്ടോക്കാരന്‍ വണ്ടിയില്‍ കയറ്റി. ഇത്രയുമായപ്പോള്‍ കാര്യം പന്തിയല്ലെന്ന് കണ്ട യുവതി ബഹളമുണ്ടാക്കി ഓട്ടോയില്‍ നിന്നും ചാടിയിറങ്ങി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് കോന്നി പോലീസ് സ്റ്റേഷനില്‍ യുവതി നേരിട്ടെത്തി മൊഴിയും നല്‍കി. എന്നാല്‍ ഓട്ടോ ഡ്രൈവറും കൂട്ടാളിയും പിടിക്കപ്പെടുമെന്നായപ്പോള്‍ ചില യൂണിയന്‍ നേതാക്കള്‍ പോലീസിനെ സ്വാധീനിക്കുവാന്‍ ശ്രമിക്കുകയാണ്. ഒരു പ്രമുഖ ട്രേഡ് യൂണിയനാണ് പീഡന പ്രതിയെ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നത്.