കോന്നി : കോന്നി പ്രശാന്തി പബ്ലിക് സ്കൂൾ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത നടനും മിമിക്രി കലാകാരനുമായ കോമഡി ഉത്സവ് ഗിന്നസ് റെക്കോഡ് ജേതാവുമായ അഭിലാഷ് മല്ലശ്ശേരി ഓണാഘോഷ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തോടനുബന്ധിച്ച് പ്രശാന്തി പബ്ലിക് സ്കൂളിലെ മലയാളമനോരമ നല്ലപാഠം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ‘നല്ലോണം’ എന്ന പേരിൽ പഠനോപകരണ വിതരണ പദ്ധതിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. 2023 ആഗസ്റ്റ് 25 മുതൽ നവംബർ 14വരെ നീണ്ടുനിൽക്കുന്ന നല്ലോണം പദ്ധതിയുടെ ഭാഗമായി കുട്ടികളും രക്ഷിതാക്കളും അധ്യാപകരും വിവിധ പഠനോപകരണങ്ങൾ സ്വന്തമായും മറ്റുള്ളവരിൽനിന്നും ശേഖരിക്കുകയും അവ അർഹരായ കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്യും. ശിശുദിനത്തോടനുബന്ധിച്ച് നവംബർ 14-ന് നടക്കുന്ന ചടങ്ങിൽ വിവിധ പഠനോപകരണങ്ങളടങ്ങിയ കിറ്റുകൾ കുട്ടികളിലേക്കെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
നല്ലോണം പദ്ധതിയുടെ ലോഗോ സ്കൂൾ പ്രിൻസിപ്പാൾ നിർമ്മല പിള്ള, അഭിലാഷ് മല്ലശ്ശേരിക്ക് നൽകി പ്രകാശനം ചെയ്തു. സ്കൂൾ പി.ടി.എ.പ്രസിഡൻ്റ് പി.എസ്.സുനിൽ കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ എൻ.മനോജ്, പ്രിൻസിപ്പാൾ നിർമ്മല പിള്ള, റിപ്പബ്ലിക്കൻ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ കെ.എസ്.ശശികുമാർ, പി.ടി.എ.വൈസ് പ്രസിഡൻ്റ് രശ്മി നായർ, റിപ്പബ്ലിക്കൻ സ്കൂൾ അധ്യാപകൻ പ്രമോദ് കുമാർ, പ്രശാന്തി പബ്ലിക് സ്കൂൾ അധ്യാപകരായ ഷിജി വി, സംഗീത എസ്.നായർ എന്നിവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033