Monday, May 5, 2025 7:47 pm

സംസ്ഥാനത്തെ ആദ്യത്തെ റിസർവ് വനമായ കോന്നി റിസർവ് വനത്തിന് 136 വയസ്

For full experience, Download our mobile application:
Get it on Google Play

കോന്നി : സംസ്ഥാനത്തെ ആദ്യത്തെ റിസർവ് വനമായ കോന്നി റിസർവ് വനത്തിന് 136 വയസ്. നടുവത്തുമൂഴിയിലെ കരിപ്പാൻതോട് ഉൾപ്പെടുന്ന വന മേഖലയിലെ 300 ചതുരശ്ര മൈൽ വന പ്രദേശം തിരുവിതാംകൂറിലെ ആദ്യ റിസർവ് വനമായി പ്രഖ്യാപിച്ചത് 1888 ഒക്ടോബർ ഒൻപതിനാണ്. തിരുവിതാംകൂർ വന നിയമം അനുസരിച്ച് കൊല്ലം പേഷ്കാർ ആണ് കോന്നിയെ ആദ്യ റിസർവ് വനമായി പ്രഖ്യാപനം നടത്തിയത്. സി ആർ വെർണഡേ ആയിരുന്നു ആ കാലത്തെ ഫോറെസ്റ്റ് കൺസർവേറ്റർ. 1864 ലാണ് വനവുമായി ബന്ധപ്പെട്ട ഭരണ നിർവ്വഹണ വിഭാഗം ഔദ്യോഗികമായി നിലവിൽ വന്നത്. റിസർവ് വനമായി പ്രഖ്യാപിക്കപെട്ട പ്രദേശത്തെ ചില ഭാഗങ്ങൾ റവന്യു വകുപ്പ് റിസർവ് രൂപീകരണത്തിന് മുൻപേ സ്വകാര്യ വ്യക്തികൾക്ക് അനുവദിച്ചു നൽകിയതിനാൽ അവകാശവുമായി ബന്ധപ്പെട്ട് നിയമപരമായ ചില തർക്കങ്ങൾ രൂപപെട്ടിരുന്നു.

280 ചതുരശ്ര മൈൽ വിസ്തൃതിയാക്കി 1897 ജനുവരി 27 ൽ പുതിയ വിജ്ഞാപനം നിലവിൽ വന്നു. കോന്നി റിസർവിൽ നിന്നും അടർത്തിയെടുത്ത ഭാഗങ്ങൾ ചേർത്താണ് 1901 ൽ അച്ചൻകോവിൽ റിസർവ്‌ രൂപീകരിച്ചത്. ആനക്കളം സൗത്ത്, മുണ്ടോന്മൂഴി, കുമരംപേരൂർ, ആനക്കളം നോർത്ത്, കൊടുമൺ നോർത്ത്, കൊടുമൺ സൗത്ത്, വട്ടപ്പാറ, കലഞ്ഞൂർ, അരുവാപ്പുലം എന്നിവ പിന്നീട് രൂപീകരിച്ച റിസർവുകൾ ആണ്. ബ്രിട്ടീഷ് ഭരണകാലത്തും തിരുവിതാംകൂർ രാജഭരണ കാലത്തും നിബിഢ വന മേഖലയായിരുന്നു കോന്നി, റാന്നി, തെന്മല ഉൾപ്പെടുന്ന പ്രദേശങ്ങൾ. 1958ലാണ് തെന്മല, റാന്നി വന മേഖലയിൽ നിന്നുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തി കോന്നി വനം ഡിവിഷനായി രൂപകരിച്ചത്. കോന്നി വനം ഡിവിഷന്റെ ഭൂരി ഭാഗവും പശ്ചിമ ഘട്ടത്തിന്റെ ഭാഗമാണ്. കോന്നി വനം ഡിവിഷനിൽ ഉൾപ്പെടെ 26.142 ഹെക്റ്റർ പ്രദേശം 2012 ലാണ് യുനസ്‌കോ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചത്. മദ്രാസ് വന നിയമത്തിന്റെ മാതൃകയിൽ തയ്യാറാക്കിയതാണ് 1887 ഡിസംബർ 6ന് നിലവിൽ വന്ന തിരുവിതാംകൂർ വന നിയമം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഛായാഗ്രാഹകൻ സമീർ താഹിര്‍ അറസ്റ്റിൽ

0
കൊച്ചി: സംവിധായകർ പിടിയിലായ കൊച്ചിയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഛായാഗ്രാഹകൻ സമീർ...

ഇടത്തിട്ട വൈസ് മെൻ ക്ലബ്‌ ഉത്ഘാടനം ചെയ്തു

0
ഇടത്തിട്ട : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജണിൽ സോൺ...

ഇന്ത്യയുമായുള്ള നയതന്ത്ര സംഘർഷം രൂക്ഷമാകുന്നതിനിടയിൽ രണ്ടാം മിസൈൽ പരീക്ഷിച്ച് പാകിസ്താൻ

0
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുമായുള്ള നയതന്ത്ര സംഘർഷം രൂക്ഷമാകുന്നതിനിടയിൽ രണ്ടാം...

അടിയന്തരാവസ്ഥ വിരുദ്ധ ദിനമായി ജൂൺ 25 ആചരിക്കുമെന്ന് എം വി ഗോവിന്ദൻ

0
തിരുവനന്തപുരം: അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിൻ്റെ 50-ാം വാർഷിക ദിനമായ ജൂൺ 25ന് അടിയന്തരാവസ്ഥ...