കോന്നി : കോന്നി താലൂക്ക് ആശുപത്രി മുറ്റത്ത് വർഷങ്ങളായി തണലേകി നിന്നിരുന്ന മാവ് മുറിച്ചുമാറ്റിയ സംഭവത്തിൽ വനം വകുപ്പ് കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി. വനം വകുപ്പ് സോഷ്യൽ ഫോറെസ്റ്ററി റേഞ്ച് ഓഫീസർ അശോക് ആണ് സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകിയത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
കോന്നി താലൂക്ക് ആശുപത്രിയുടെ നിലവിൽ ഓ പി പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുൻപിൽ വിശ്രമ കേന്ദ്രം ഒരുക്കുന്നതിന്റെ ഭാഗമായി മരത്തിന്റെ ചില്ലകൾ മുറിച്ച് മാറ്റേണ്ടത് ആവശ്യമായിരുന്നു. ഇത് സംബന്ധിച്ച് കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് കോന്നി ബ്ലോക്ക് പഞ്ചായത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ മരത്തിന്റെ ചില്ലകൾ മുറിച്ച് മാറ്റുന്നതിന് പകരം മരം മുഴുവനായി വെട്ടി മാറ്റുകയാണ് ചെയ്തത്.
സർക്കാർ ഭൂമിയിൽ നിൽക്കുന്ന മരം മുറിച്ച് മാറ്റുമ്പോൾ എച്ച് എം സി, ട്രീ കമ്മറ്റി,വനം വകുപ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി തുടങ്ങിയവയുടെ അനുമതികൾ ആവശ്യമാണ്. ഇതൊന്നും കൂടാതെ ആണ് മരം പൂർണ്ണമായി മുറിച്ച് മാറ്റിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശത്തെ തുടർന്നാണ് മരം മുറിച്ച് മാറ്റിയതെന്ന് പറയുന്നു.
ശിഖരങ്ങൾ മാത്രം മുറിച്ചാൽ മതിയെന്ന് ആശുപത്രി ജീവനക്കാർ ആവശ്യപ്പെട്ടിട്ടും മരം മുഴുവനായി മുറിച്ച് മാറ്റുകയായിരുന്നു എന്നും ജീവനക്കാർ പറയുന്നു. അഡ്വ. അടൂർ പ്രകാശ് മന്ത്രി ആയിരുന്ന കാലഘട്ടത്തിൽ മരം മുറിക്കുന്നതിന് തീരുമാനിച്ചിരുന്നു എങ്കിലും മരത്തിന്റെ പ്രാധാന്യവും കാലപ്പഴക്കവും കണക്കിലെടുത്ത് മാവ് മുറിക്കേണ്ടതില്ല എന്ന തീരുമാനത്തിൽ എത്തുകയും തറകെട്ടി മാവ് സംരക്ഷിച്ച് വരുകയുമായിരുന്നു.
പൂവിട്ട് നിന്നിരുന്ന മാവാണ് വെട്ടി മാറ്റിയത്. കോന്നി താലൂക്ക് ആശുപത്രി മുറ്റത്ത് വർഷങ്ങളായി ജനങ്ങൾക്ക് തണലേകിയിരുന്ന മാവാണ് മുറിച്ച് മാറ്റപ്പെട്ടത്. സംഭവത്തിൽ പോലീസ് സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിട്ടുണ്ട്. കോന്നിയിലെ സർക്കാർ ഭൂമിയിൽ മുറിച്ച് മാറ്റേണ്ട മരത്തിന് അനുമതികൾ ലഭിക്കാതെ കിടക്കുമ്പോൾ ആണ് ഇത്തരത്തിൽ യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെ മരം മുറിച്ച് മാറ്റിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033