കോന്നി: ഉപജില്ല കേരള സ്കൂൾ കലോത്സവം നാളെ മുതൽ വി കോട്ടയം എൻ എസ് എസ്, എസ് എൻ ഡി പി, ഗവ.എൽ പി സ്കൂളുകളിലായി നടക്കും. നാളെ പ്രധാനമായും രചനാ മത്സരങ്ങളാണ് നടക്കുന്നത്. 11 തിങ്കൾ രാവിലെ പത്തിന് നടക്കുന്ന സമ്മേളനം ആന്റോ അന്റണി എം പി ഉദ്ഘാടനം ചെയ്യും. കലോത്സവ ഉദ്ഘാടനം അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിക്കും. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആർ എസ് ബിജുകുമാർ സ്വാഗതം ആശംസിക്കുന്ന സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാനും പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ എൻ.നവനിത് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം വി അമ്പിളി മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, പഞ്ചായത്തംഗങ്ങളായ രാജി സി ബാബു, ജി. ഹരികൃഷ്ണൻ, പ്രസീത രഘു, നിഷ മനോജ്, സ്കൂൾ മാനേജർ കെ ജി സോമരാജൻ, ജനറൽ കൺവീനർ പി ടി വസന്തകുമാരി, പി ജി പുഷ്പരാജ്, ആർ ശ്രീകല, സൂസൻ മാത്യു എന്നിവർ ആശംസകളും നേരും. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഫിലിപ്പ് ജോർജ്, കലോത്സവ ലോഗോ തയ്യാറാക്കിയ കുമാരി അലന്ന അജി എന്നിവരെ ആദരിക്കും. മൂന്ന് സ്കൂളുകളിലെ ഏഴ് വേദികളിലായി ഉപജില്ലയിലെ രണ്ടായിരത്തി മുന്നൂറ്റി നാല്പത് വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് എ ഇ ഒ, ആർ എസ് ബിജുകുമാർ, എച്ച് എം ഫോറം കൺവീനർ ഫിലിപ്പ് ജോർജ്, പബ്ലിസിറ്റി കൺവീനർ എസ് ബിജു, കൺവീനർമാരായ എസ് ജ്യോതിഷ്, ടോമിൻ പടിയറ, അനിത ജി നായർ, പി.സുജിത് എന്നിവർ പത്രസമ്മേളത്തിൽ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1