കോന്നി : കോന്നി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 22 മുതൽ 25 വരെ അട്ടച്ചാക്കൽ സെന്റ് ജോർജ്ജ് വി എച്ച് എസ് എസ്, അട്ടച്ചാക്കൽ ജി എൽ പി എസ് എന്നിവടങ്ങളിലായി നടക്കും. നവംബർ 23 വ്യാഴാഴ്ച രാവിലെ 9.30ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യോഗം കലോത്സവം ഉത്ഘാടനം ചെയ്യും. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു തോമസ് അധ്യക്ഷത വഹിക്കും. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ തുളസിമണിയമ്മ, കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോയ്‌സ് എബ്രഹാം, തോമസ് കാലായിൽ, രാഹുൽ വെട്ടൂർ, സോമൻ പിള്ള, കോന്നി എ ഇ ഒ എസ് സന്ധ്യ, സ്കൂൾ അധികൃതർ തുടങ്ങിയവർ സംസാരിക്കും.
25 ന് നടക്കുന്ന സമാപന സമ്മേളനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉത്ഘാടനം ചെയ്യും. കോന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം അധ്യക്ഷത വഹിക്കും. കലോത്സവത്തിൽ കോന്നി വിദ്യാഭ്യാസ ഉപജില്ലയിലെ 1923 കുട്ടികൾ പങ്കെടുക്കും. പ്രൈമറി വിഭാഗത്തിൽ 43 സ്‌കൂളുകളും ഹൈസ്കൂൾ വിഭാഗത്തിൽ 18 സ്‌കൂളുകളും ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 14 സ്‌കൂളുകളും 5 അൺ എയ്ഡഡ് സ്‌കൂളുകളും കലോത്സവത്തിൽ പങ്കെടുക്കും. കലഞ്ഞൂർ ജി എച്ച് എസ് എസ് ലെ പ്ലസ് ടു വിദ്യാർത്ഥി അശ്വിൻ എസ് കുമാർ നിർമ്മിച്ച ലോഗോ പ്രോഗ്രാം കൺവീനർ ടോമിൻ പടിയറ കോന്നി എ ഇ ഒ എസ് സന്ധ്യക്ക് കൈമാറി. കോന്നി എ ഇ ഒ എസ് സന്ധ്യ, ജൂനിയർ സുപ്രണ്ട് ബിജു ചന്ദ്രൻ, പ്രോഗ്രാം കൺവീനർ ടോമിൻ പടിയറ, ഫിലിപ്പ് ജോർജ്ജ്, അജിത്, അശ്വിൻ എസ് കുമാർ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.