കോന്നി : കോന്നി പാലത്തിൽ നിന്നും യുവാവ് ആറ്റിൽ ചാടി. തണ്ണിത്തോട് സ്വദേശി ശബരിനാഥ് (26)ആണ് ആറ്റില്‍ ചാടിയതെന്നാണ് വിവരം. ഇയാള്‍ നേരത്തെ മണ്ണീറയില്‍ താമസിച്ചിട്ടുണ്ട്. ഇയാൾ വന്ന ബൈക്ക് പാലത്തില്‍ നിന്നും കണ്ടെത്തി. ബൈക്കില്‍ വന്ന ശബരിനാഥ് പാലത്തില്‍ എത്തിയപ്പോള്‍ ബൈക്ക് പൊടുന്നനെ നിര്‍ത്തി ആറ്റിലേക്ക് ചാടുകയായിരുന്നു. ഇയാൾ ചാടുന്നത് കണ്ട വാഹന യാത്രികർ ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ചു. പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്ത് എത്തി തെരച്ചില്‍ ആരംഭിച്ചു. ഇന്ന് രാവിലെ എട്ടരമണിയോടെയായിരുന്നു സംഭവം.
കോന്നി പാലത്തിൽ നിന്നും തണ്ണിത്തോട് സ്വദേശി യുവാവ് ആറ്റിൽ ചാടി
RECENT NEWS
Advertisment