കോന്നി : വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കൂടൽ കൈലാസത്തിൽ മധുവിന്റെ മകൾ അമൃത (19) യെയാണ് വീടിന്റെ രണ്ടാം നിലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഉറങ്ങാൻ വീടിന്റെ രണ്ടാം നിലയിലേക്ക് പോയ അമൃതയെ രാവിലെ കാണാതായതോടെ വീട്ടുകാർ തിരക്കി ചെന്നപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ കിടപ്പുമുറിയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച കത്തിൽ എൻട്രൻസ് പരീക്ഷയിൽ പരാജയപ്പെടുമെന്ന ഭയത്താൽ ആത്മഹത്യ ചെയ്യുന്നുവെന്ന ആത്മഹത്യ കുറിപ്പും ലഭിച്ചു. കഴിഞ്ഞ വർഷം പ്ലസ് ടു പാസായ അമൃത പാലായിലെ എൻട്രസ് പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥിനിയായിരുന്നു. മാതാവ് – സരിത. സഹോദരി – പാർവ്വതി. കൂടൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
കൂടലില്‍ വിദ്യാർത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു
RECENT NEWS
Advertisment