കോട്ടാങ്ങല്‍ : കോട്ടാങ്ങൽ പടയണിക്ക് ചൂട്ടുവെച്ച് ശുഭാരംഭം കുറിച്ചു. കുളത്തൂർ, കോട്ടാങ്ങൽ കരക്ക് വേണ്ടി യഥാക്രമം മുത്തോംമുറി കൃഷ്ണപിള്ളയും പുളിക്കൽ സുരേഷ് കുമാറുമാണ് 28 പടയണിക്ക് ചൂട്ടു വെച്ചത്. ജനുവരി 28ന് 8 പടയണിക്ക് ക്ഷേത്രത്തിൽ ചുട്ടു വെക്കും. 8 പടയണിക്കുള്ള ചുട്ടു വെപ്പോടുകൂടിയാണ് ക്ഷേത്രത്തിൽ പടയണി ആരംഭിക്കുന്നത്. ജനുവരി 29ന് ചൂട്ടുവലത്ത് ജനുവരി 30, 31 ഗണപതി കോലം, ഫെബ്രുവരി 1, 2 അടവി, ഫെബ്രുവരി 3, 4 വലിയ പടയണി എന്നിവ നടക്കും.
കുളത്തൂർ, കോട്ടാങ്ങൽ കരക്കാർ ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ഷേത്രത്തിൽ പടയണി നടത്തുന്നത്. മത്സരപ്പടയണി എന്നത് കോട്ടാങ്ങൽ പടയണിയെ വ്യത്യസ്തമാക്കുന്നു.
പടയണിയെ വരവേൽക്കാൻ നാടെങ്ങും ഒരുങ്ങി കഴിഞ്ഞു.റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായണ്‍ ചൂട്ടുവെപ്പിന് സാന്നിധ്യമേകി. പടയണി മഹോത്സവം സമുചിതമായി കൊണ്ടാടുവാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. 28 പടയണി ചുട്ടുവെപ്പ് ചടങ്ങുകൾക്ക് കുളത്തൂർ കരയുടെ ചടങ്ങുകൾക്ക് പ്രസിഡന്റ് അഡ്വക്കേറ്റ് പി അജീഷ് പുറ തേട്ട്, സെക്രട്ടറി വാസു കുട്ടൻ നായർ തടത്തിൽ, ഖജാൻജി രതീഷ് ബാബു ചളുക്കാട്ട്, ക്ഷേത്ര ഭരണസമിതി സെക്രട്ടറി ടി. സുനിൽ താന്നിക്ക പൊയ്കയിൽ എന്നിവർ നേതൃത്വം നൽകി. കോട്ടാങ്ങൽ കരയ്ക്ക് വേണ്ടി പ്രസിഡന്റ് രാജൻ പിള്ള കുന്നേൽ, സെക്രട്ടറി മനീഷ് പുളിക്കൽ, ഖജാൻജി രാഹുൽ തച്ചേട്ട്, ദേവസ്വം പ്രസിഡന്റ് സുനിൽ വെളിക്കര എന്നിവർ നേതൃത്വം നൽകി.