Sunday, July 6, 2025 7:42 pm

കോട്ടാങ്ങൽ പടയണി 28 മുതൽ ഫെബ്രുവരി നാലുവരെ നടക്കും

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കോട്ടാങ്ങൽ പടയണി 28 മുതൽ ഫെബ്രുവരി നാലുവരെ നടക്കും. സർക്കാർതല അവലോകനയോഗം റാന്നി എം.എൽ.എ. അഡ്വ. പ്രമോദ് നാരായണിന്റെ അധ്യക്ഷതയിൽ ചേർന്നു.
പടയണിയുടെ സുഗമമായ നടത്തിപ്പിന് ബന്ധപ്പെട്ട വകുപ്പുകൾ പ്രത്യേകയോഗം ചേർന്ന് നടപടികൾ സ്വീകരിക്കും. ഇതിന്‍റെ കോഡിനേറ്ററായി മല്ലപ്പള്ളി ഡെപ്യൂട്ടി തഹസിൽദാർ ഷിബു തോമസിനെ ചുമതലപ്പെടുത്തി. കോട്ടാങ്ങൽ, കുളത്തൂർ കരക്കാരുടെ നേതൃത്വത്തിലാണ് കോട്ടാങ്ങൽ ക്ഷേത്രസന്നിധിയിൽ പടയണി നടക്കുന്നത്. ഇതിന്റെ ഭാഗമായി കെട്ടുകാഴ്ചകൾ കലാപരിപാടികൾ, ഘോഷയാത്രകൾ, എതിരേൽപുകൾ എന്നിവയോടുകൂടിയാണ് ദേശത്തിന്റെ ആഘോഷം നടക്കുന്നത്. വിവിധ വകുപ്പുകൾ പടയണിക്കായി ചെയ്യുന്ന കാര്യങ്ങളും ഇനിയും ചെയ്യേണ്ട കാര്യങ്ങളും അവലോകനയോഗത്തിൽ ചർച്ച ചെയ്തെന്ന് എം.എൽ.എ. പറഞ്ഞു. യോഗത്തിൽ സബ് കളക്ടർ സുമിത് കുമാർ ഠാക്കൂർ, തഹസിൽദാർ രാജേഷ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ചന്ദ്രമോഹൻ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ അഖിൽ എസ്‌.നായർ, കെ.പി.അഞ്ജലി, ജസീല സിറാജ് തുടങ്ങിയവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുണ്ടക്കൈ-ചൂരൽമല ദുരന്തം ; സിപിഐ വയനാട് ജില്ലാ സമ്മേളനത്തിൽ സർക്കാരിന് വിമർശനം

0
വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് മന്ത്രിസഭ ഉപസമിതി പോയ ശേഷം നടന്നത്...

അരുവാപ്പുലം ഊട്ടുപാറയിൽ പുലിയുടെ ആക്രമണത്തിൽ ആട് ചത്തു

0
കോന്നി : പാടം ഫോറസ്റ്റേഷൻ പരിധിയിൽ അരുവാപ്പുലം ഊട്ടുപാറ കോഴഞ്ചേരി മുരുപ്പിൽ...

കൊല്ലത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

0
കൊല്ലം: കൊല്ലം അലയമണ്‍ കരുകോണിന് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍...

കോട്ടയത്ത് പള്ളിയുടെ മുകളിൽ നിന്ന് വീണ് പള്ളിയിലെ സഹായി മരിച്ചു

0
കോട്ടയം: കോട്ടയം കുറുപ്പന്തറയിൽ പള്ളിയുടെ മുകളിൽ നിന്ന് വീണ് പള്ളിയിലെ സഹായി...