കൊച്ചി : കോതമംഗലം പള്ളി കേസിൽ സർക്കാർ അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിന്മാറി. ജസ്റ്റിസ് സി.ടി രവികുമാർ, ജസ്റ്റിസ്.കെ ഹരിപാൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്. നാളെ മറ്റൊരു ബെഞ്ച് ഹർജി പരിഗണിക്കും. കോതമംഗലം പള്ളി സിആർപിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെയാണ് സംസ്ഥാന സർക്കാർ അപ്പീൽ നൽകിയത്.
ജനുവരി എട്ടിനകം പള്ളി ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്നും അല്ലാത്ത പക്ഷം കേന്ദ്ര സേനയെ ഉപയോഗിച്ച് ഇക്കാര്യം നടപ്പിലാക്കണമെന്നുമായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്. എന്നാൽ ജില്ലയുടെ അധികാരിയായ കളക്ടർ പള്ളി ഏറ്റെടുക്കണമെന്ന മുൻ ഉത്തരവ് നിലനിൽക്കവെ അതിനായി സിആർപിഎഫിനെ നിയോഗിക്കുന്നത് നിയമ വിരുദ്ധമെന്നാണ് സർക്കാർ വാദം.