കൊച്ചി: കോതമംഗലം പള്ളി ഏറ്റെടുക്കുവാന്‍ കേന്ദ്ര സേനയെ നിയോഗിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ നിലപാടറിയിക്കും. ഇതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി കേന്ദ്രത്തോട് നിലപാട് തേടിയിരുന്നു. കൂടാതെ പള്ളിത്തര്‍ക്ക വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ഇന്ന് കോടതിയില്‍ നിലപാട് വ്യക്തമാക്കും.
വിധി നടപ്പാക്കാതെ സര്‍ക്കാര്‍ പക്ഷപാതം കാട്ടുകയാണെന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പള്ളി ഏറ്റെടുത്തു കൈമാറിയില്ലെന്നാരോപിച്ച് ഓര്‍ത്തഡോക്സ് വിഭാഗത്തിനു വേണ്ടി തോമസ് പോള്‍ റമ്ബാന് നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. വിധി നടപ്പാക്കുന്നതിന് കേന്ദ്രസേനയുടെ സഹായം തേടുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകനോട് ഹൈക്കോടതി നിലപാടു തേടി. ഇന്നു മറുപടി നല്‍കാമെന്ന് അഭിഭാഷകന് അറിയിച്ചതിനെത്തുടര്‍ന്നു ഹര്‍ജി ഇന്നു പരിഗണിക്കാന്‍ മാറ്റി. ശബരിമല തീര്‍ഥാടനവും തദ്ദേശഭരണ തെരഞ്ഞെടുപ്പും അടുത്ത സാഹചര്യത്തില്‍ മതിയായ പോലീസിനെ വിന്യസിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി അറിയിച്ചു.