കവിയൂർ : കോട്ടാമുണ്ടകം-ചക്കാലപ്പടി റോഡിലെ യാത്ര ദുരിതപൂര്‍ണം. ടാറിങ് തകർന്നിട്ട് ആറുവർഷമായി. ഒന്നരക്കിലോമീറ്ററോളം ദൂരംവരുന്ന പാതയിൽ തകരാത്ത ഒരിടവുമില്ല. ഇതിനോട് അനുബന്ധമായി കിടന്നിരുന്ന നാഴിപ്പാറ റോഡിലെ പണികൾ നടത്തിയിട്ടും ഇതിന്റെ കാര്യത്തിൽ അനാസ്ഥ കാട്ടുന്നതായി ആക്ഷേപം. പാറക്കുളങ്ങര, തുരുത്ത്, കോട്ടൂർ ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് കവിയൂരിൽ എത്താനുള്ള പ്രധാനപാതയാണ്. വെണ്ണീർവിള പാടശേഖരം, പാറക്കുളങ്ങര സുബ്രഹ്മണ്യസ്വാമിക്ഷേത്രം, കോട്ടൂർ സെയ്ന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി, എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയാണ്. റോഡിന്റെ തകർച്ച കാരണം വാഹനങ്ങൾ എത്താത്തതിനാൽ കവിയൂർ എൻ.എസ്.എസ്., ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് പോകുന്ന വിദ്യാർഥികൾ ഒരുകിലോമീറ്ററോളം അധികദൂരം സഞ്ചരിച്ചാണ് സ്‌കൂളിൽ എത്തുന്നത്. ഇത്തരത്തിൽ യാത്രദുരിതത്തിന് ഇടയാക്കുന്ന തരത്തിലാണ് വഴിയുടെ കിടപ്പ്. ഞാലിക്കണ്ടം-കടമാൻകുളം, കവിയൂർ-നടയ്ക്കൽ, തോരോട്ടുപ്പാറ-കാവുങ്കൽ എന്നീ റോഡുകളെ ബന്ധിപ്പിക്കുന്ന പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഇതിനുവേണ്ടി രണ്ടരലക്ഷം രൂപയെ വെയ്ക്കാൻ കഴിഞ്ഞിട്ടുള്ളൂവെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1