മല്ലപ്പള്ളി : കൊറ്റനാട് എസ് എൻ ഡി പി ശാഖായോഗത്തിലെ പഞ്ചലോഹ വിഗ്രഹ ഘോഷയാത്ര ഭക്തി നിർഭരമായി. എഴുമറ്റൂർ 1156-ാം നമ്പർ എസ് എൻ ഡി പി ശാഖയിൽ നിന്നും ആരംഭിച്ച ഘോഷയത്ര എസ് എൻ ഡി പി യോഗം ഇൻപെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. തിരുവല്ല എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് കെ.എ ബിജു ഇരവിപേരൂർ അദ്ധ്യക്ഷ വഹിച്ചു. യോഗത്തിൽ യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ സംഘടനാ സന്ദേശം നൽകി. ശ്രീനാരായണ വിശ്വധർമ്മ മഠം മഠാധിപതി ശിവബോധാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി.
കൊറ്റനാട് എസ് എൻ ഡി പിശാഖാ യോഗം പ്രസിഡന്റ് ശ്രീവിദ്യാസുരേഷ്, സെക്രട്ടറി കെ. സദാനന്ദൻ , വൈസ് പ്രസിഡന്റ് അനീഷ് പന്നക്കപതാലിൽ, എഴുമറ്റൂർ ശാഖാ യോഗം പ്രസിഡന്റ് സന്തോഷ് സായി, സെക്രട്ടറി പ്രതീഷ് കെ. ആർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വലിയകുന്നം എസ് എൻ ഡി പി ശാഖയിലും വെള്ളിയറ ശാഖയിലേയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി മുക്കുഴി ജംഗ്ഷനിൽ നിന്നും വാദ്യ മേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടി വൃന്ദാവനം പ്രണമലക്കാവ് ദേവീക്ഷേത്രത്തിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കൊറ്റനാട് ഗുരുദേവ ക്ഷേത്രത്തിൽ വിഗ്ര ഘോഷയാത്ര സമാപിച്ചു.
ജോലി ഒഴിവുകള്‍
പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, വീഡിയോ എഡിറ്റര്‍ എന്നീ ഒഴിവുകള്‍ ഉണ്ട്. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റാ മെയില്‍ ചെയ്യുക [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.