പത്തനംതിട്ട : മഹാപ്രളയത്തിൽ കടുത്ത നാശം ഉണ്ടായ കോട്ടങ്ങൾ പഞ്ചായത്തിലെനാശനഷ്ടം കണക്കാക്കുന്നതിന് റവന്യൂ വകുപ്പിൻറെ അഞ്ച് സംഘങ്ങളെ നിയമിക്കുന്നതിന് തീരുമാനമായി. പ്രമോദ് നാരായൺ എംഎൽഎ വിളിച്ചുചേർത്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. നാശനഷ്ടത്തിന്റെ യഥാർത്ഥ കണക്കെടുപ്പ് നടത്തണം. ക്ഷീരമേഖലയ്ക്ക് വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. അലമ്പാറ – പുത്തൂർ പടി റോഡ് പൂർണമായും തകർന്നു. പൊതു ജനങ്ങൾ വാർഡ് മെമ്പർ മാർ അറിയിക്കുന്ന മുറയ്ക്ക് ഫയർഫോഴ്സ് പോലീസ് എന്നിവരുടെ സഹായത്തോടെ വൃത്തിയാക്കുവാനും യോഗത്തിൽ തീരുമാനമായി.
വൈദ്യുതി പുനഃസ്ഥാപിക്കുന്നത് അടിയന്തര നടപടി സ്വീകരിക്കും. വൈദ്യുതി പുനസ്ഥാപിച്ചാൽ ഉടൻതന്നെ കുടിവെള്ള വിതരണം ആരംഭിക്കാനാകും. അതുവരെ താൽക്കാലികമായി സന്നദ്ധ സംഘടനകളെ ഉപയോഗിച്ച് ജലവിതരണം നടപ്പിലാക്കാനും തീരുമാനമാനിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ പോലീസിൻറെ സഹായം ഉറപ്പാക്കി. തുടർന്ന് വിവിധ രാഷ്ട്രീയ പാർട്ടികളുടെ സംയുക്ത യോഗവും വിളിച്ചു ചേർത്ത് എല്ലാ സഹായസഹകരണങ്ങളും ഉറപ്പു വരുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ചന്ദ്രമോഹനൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിനു ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജി പിരാജപ്പൻ, ബ്ലോക്ക് മെമ്പർ ആനി രാജു, തഹസീൽദാർ എം.ടി ജെയിംസ് എന്നിവർ സംസാരിച്ചു.