കോട്ടയം: കിടങ്ങൂര്‍ പഞ്ചായത്തില്‍ തെഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാന്‍ നിര്‍ദേശം നല്‍കി യു.ഡി.എഫ്. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് തോമസ് മാളിയേക്കലിനോടാണ് രാജി വെയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. ബി.ജെ.പി പിന്തുണയോടെയാണ് യു.ഡി.എഫ് ഭരണം പിടിച്ചത് എന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെയാണ് യു.ഡി.എഫിന്റെ നടപടി. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ ബി.ജെ.പി പിന്തുണച്ചതോടെ എല്‍.ഡി.എഫിനു ഭരണം നഷ്ടമായത്.
കേരളാ കോണ്‍ഗ്രസ് എം- സി.പി.എം ധാരണ പ്രകാരം പ്രസിഡന്റ് രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ എല്‍.ഡി.എഫിനായിരുന്നു കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം. എല്‍.ഡി.എഫിനു നാലു കേരളാ കോണ്‍ഗ്രസ് അംഗങ്ങളും മൂന്നു സി.പി.എം അംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ബി.ജെ.പിക്ക് അഞ്ച് അംഗങ്ങളും യു.ഡി.എഫിന് മൂന്ന് അംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. കേരളാ കോണ്‍ഗ്രസ് എം, സി.പി.എം ധാരണ പ്രകാരം കോണ്‍ഗ്രസ് എം പ്രസിഡന്റ് രാജിവെച്ച് സി.പി.എം പ്രതിനിധി തെരെഞ്ഞെടുക്കപ്പെടേണ്ടത് ആയിരുന്നു. എന്നാല്‍ നാടകീയ നീക്കത്തിലൂടെ ബി.ജെ.പി പിന്തുണച്ച് യു.ഡി.എഫ് അധികാരത്തില്‍ വരികയായിരുന്നു.