കോട്ടയം : കുറിച്ചിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ജീവനൊടുക്കി. പത്ത് വയസുകാരിയുടെ പിതാവാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. എഴുപത്തിനാല് വയസുകാരനായ പലചരക്ക് കടയുടമയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രതിയായ കുറിച്ചി സ്വദേശി യോഗീദാസനെ കഴിഞ്ഞ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പലചരക്ക് കടയിലെത്തിയ കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ മുതല്‍ കുട്ടിയെ എഴുപത്തിനാലുകാരന്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതി.
കുറിച്ചിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ജീവനൊടുക്കി
RECENT NEWS
Advertisment