Friday, May 16, 2025 3:33 pm

കോട്ടയത്തെ അരുംകൊല ; ഷാൻ ബാബു നേരിട്ടത് ക്രൂര മർദ്ദനമെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയത്ത് കൊല്ലപ്പെട്ട പത്തൊമ്പത് വയസുകാരൻ ഷാൻ ബാബുവിന് ക്രൂര മർദ്ദനം നേരിട്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഷാന്റെ ദേഹത്ത് മർദ്ദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടില്‍ പറയുന്നത്. കാപ്പി വടികൊണ്ട് 3 മണിക്കൂറോളം അടിച്ചുവെന്നാണ് പ്രതി ജോമോൻ്റെ മൊഴി. ഷാനെ വിവസ്ത്രനാക്കിയും മർദ്ദിച്ചു. മൂന്ന് മണിക്കൂറോളം മർദ്ദനം നടന്നു. കണ്ണിൽ വിരലുകൾകൊണ്ട്  ആഞ്ഞുകുത്തി. ഓട്ടോയിൽ വെച്ചും വിവിധ സ്ഥലങ്ങളിൽ വെച്ചും മർദിച്ചു. ജോമോന്റെ സുഹൃത്തായിരുന്ന ഷാൻ കൂറു മാറിയത് പകയ്ക്ക് കാരണമായതെന്നും പോലീസ് പറയുന്നു. കേസിൽ ഇന്ന്  കൂടുതൽ അറസ്റ്റുണ്ടായേക്കും.

നിലവിൽ ജോമോനെ കൂടാതെ മറ്റൊരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ട്. ഇയാളെ ഏറ്റുമാനൂരിലെ ഹൈടെക് സെല്ലിലേക്ക് മാറ്റി. കൊല്ലപ്പെട്ട ഷാൻ ബാബുവിന്റെ സംസ്കാരം ഇന്ന് നടന്നേക്കും. ഇക്കാര്യത്തിൽ ബന്ധുക്കൾ അന്തിമ തീരുമാനമെടുത്തിട്ടില്ല.

ഇന്നലെ പുലർച്ചെയാണ് കോട്ടയത്തെ ഞെട്ടിച്ച അരുംകൊലയുണ്ടായത്. കുപ്രസിദ്ധ ഗുണ്ട ജോമോൻ ജോസാണ് ഷാൻ എന്ന പത്തൊമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന ശേഷം മൃതദേഹം തലച്ചുമടായി പോലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടുപോയിട്ടത്. ജില്ലയിലെ തന്‍റെ തകർന്നുപോയ ഗുണ്ടാ സാമ്രാജ്യം വീണ്ടും  സ്ഥാപിക്കാനായിരുന്നു ജോമോന്‍റെ ക്രൂരകൃത്യം. സൂര്യൻ എന്ന ശരത് രാജിന്‍റെ ഗുണ്ടാസംഘവുമായി ഷാൻ സൂക്ഷിച്ച സൗഹൃദമാണ് ജോമോന്‍റെ പകയ്ക്ക് കാരണം.

കൊലപാതക ശ്രമമുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജോമോനെ നേരത്തെ പോലീസ് കാപ്പ നിയമം ചുമത്തി ജില്ല കടത്തിയിരുന്നു. എന്നാൽ കാപ്പ ബോർഡിൽ അപ്പീൽ നൽകി ഇളവ് വാങ്ങിയ ജോമോൻ കുറച്ച് നാൾ മുമ്പ് കോട്ടയത്ത് തിരിച്ചെത്തി. ഡിവൈഎസ്പിക്ക് മുന്പിൽ എല്ലാ ശനിയാഴ്ചയും ഒപ്പിടാമെന്ന വ്യവസ്ഥയിലായിരുന്നു ഇളവ്. കാപ്പ ചുമത്തി നാടുക്കടത്തപ്പെട്ടതോടെ കൈവിട്ടുപോയ ഗുണ്ടാ തലവൻ സ്ഥാനം തിരിച്ചുപിടിക്കാനാണ് കൗമാരക്കാരനെ തല്ലിക്കൊന്നതെന്നാണ് വിവരം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഖനന മാഫിയയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയാനെത്തിയ ഡിഎസ്‍പിയുടെ വാഹനം കത്തിച്ചു

0
ജയ്പൂര്‍: രാജസ്ഥാനിലെ സവായ് മധോപൂരിൽ ഖനന മാഫിയയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയാനെത്തിയ...

പന്തളം മൈക്രോ കോളേജിൽ ത്രിദിന വ്യക്തിത്വ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

0
പന്തളം : വിജ്ഞാന കേരളം ഉറപ്പാണ് തൊഴിൽ പദ്ധതിയുടെ ഭാഗമായി...

തപാൽ വോട്ടുകൾ തിരുത്തിയെന്ന വെളിപ്പെടുത്തൽ ; ജി.സുധാകരനെതിരെ പോലീസ് കേസെടുത്തു

0
ആലപ്പുഴ: തപാൽ വോട്ടുകൾ തിരുത്തിയെന്ന വെളിപ്പെടുത്തലിൽ ജി.സുധാകരനെതിരെ പോലീസ് കേസെടുത്തു. വിവാദ...

വരട്ടാർ-ആദിപമ്പയുടെ പുനരുജ്ജീവനപദ്ധതി നടപ്പാക്കുന്നതിനൊപ്പം നദീതീരങ്ങൾ സംരക്ഷിക്കണമെന്നാവശ്യവും ശക്തമാകുന്നു

0
ചെങ്ങന്നൂർ : വരട്ടാർ-ആദിപമ്പയുടെ പുനരുജ്ജീവനപദ്ധതി നടപ്പാക്കുന്നതിനൊപ്പം നദീതീരങ്ങൾ സംരക്ഷിക്കണമെന്നാവശ്യവും ശക്തമാകുന്നു....