Tuesday, April 15, 2025 9:08 pm

കോട്ടയത്ത് വീട്ടമ്മയുടെ കൊലപാതകം ; ബ്ലേഡ് സംഘമെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം താഴത്തങ്ങാടി ഷീബയുടെ  കൊലപാതകത്തിനു പിന്നില്‍ ബ്ലേഡ് സംഘമാണോയെന്ന സംശയവും ബലപ്പെടുന്നു. പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചുകടന്ന് വാഹനം ബലമായി കൊണ്ടുപോവുന്നത് ബ്ലേഡ് സംഘത്തിന്റെ സ്റ്റൈലാണ്. സാലിക്കിന് ബ്ലേഡു സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതുവഴിയുള്ള അന്വേഷണവും നടക്കുന്നുണ്ട്.

സാലിക്കിനെയും ഷീബയെയും ഇല്ലാതാക്കുകയെന്ന ലക്ഷ്യം ഇവര്‍ക്കുണ്ടായിരുന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് സംശയിക്കുന്നത്. കവര്‍ച്ച മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ പട്ടാപ്പകല്‍ അതിക്രമത്തിന് വരേണ്ട കാര്യമില്ല. തന്നെയുമല്ല ഇവരുമായി അടുത്ത ബന്ധമുള്ളവരാവാം കൊലക്ക് പിറകിലെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇല്ലായിരുന്നുവെങ്കില്‍ വാതില്‍ തുറന്ന് കൊടുക്കുമായിരുന്നില്ല. ഇവര്‍ക്ക് കാപ്പി കൊടുക്കാന്‍ ഷീബ അടുക്കളയിലേക്ക് പോയിരുന്നു. കാപ്പി എടുത്ത ഗ്ലാസ് കൈയില്‍നിന്ന് വീണ് ഉടഞ്ഞിരുന്നു. ഇത് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതിക്രമം കാട്ടിയവരെ ഷീബയ്ക്കും സാലിക്കിനും അറിയാമായിരുന്നുവെന്നും ഇവരുടെ പേര് പുറത്താവാതിരിക്കാനാണ് ഇരുവരെയും അരുംകൊല നടത്താന്‍ ശ്രമിച്ചതെന്നും പോലീസ് സംശയിക്കുന്നുണ്ട്. അതിനാലാവണം വൈദ്യുതി കടത്തിവിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചതത്രേ. കൂടാതെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിടുകയും ചെയ്തിരുന്നു.

തലനാരിഴ കീറിയുള്ള അന്വേഷണത്തിനാണ് പോലീസ് തുടക്കം കുറിച്ചിട്ടുള്ളത്. വീട്ടില്‍ നിന്നും കടത്തിക്കൊണ്ടുപോയ കാര്‍ കുമരകം ഭാഗത്തേക്കാണ് പോയത്. കാര്‍ വൈക്കം കടന്നുപോയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പെട്രോള്‍ അടിക്കാനോ മറ്റോ പമ്പുകളില്‍ കയറിയിട്ടുണ്ടെങ്കില്‍ വിവരം അറിയിക്കാന്‍ പോലീസ് എല്ലാ സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നശാമുക്ത് ഭാരത് അഭിയാന്‍ : ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 21ന് തുടക്കമാകും

0
പത്തനംതിട്ട : ലഹരിയുടെ അപായങ്ങളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യം...

ഹിറ്റായി കൂത്താട്ടുകുളത്തെ കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം ; മൂന്ന്...

0
എറണാകുളം :  കിഴക്കന്‍ മേഖലയില്‍ ആദ്യമായി ബജറ്റ് ടൂറിസത്തിന് തുടക്കം കുറിച്ച...

കോവിഡ് ബാധയെ തുടർന്ന് ഇൻഷുറൻസ് നിഷേധിച്ചു ; ബിർള ഹെൽത്ത് ഇൻഷുറൻസ് നഷ്ടപരിഹാരം...

0
എറണാകുളം: കോവിഡ് ബാധയെ തുടർന്ന് ഹെൽത്ത് ഇൻഷുറൻസ് നിഷേധിച്ച ഇൻഷുറൻസ് കമ്പനി...

കെഎസ്.കെ.ടി.യു കോന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അംബേദ്കർ ജയന്തി ആഘോഷിച്ചു

0
കോന്നി : ഡോ.ബി.ആർ.അംബേദ്കർ ജയന്തി ദിനത്തോടനുബന്ധിച്ച് കെഎസ്.കെ.ടി.യു കോന്നി ഏരിയാ കമ്മിറ്റിയുടെ...