കോട്ടയം: ജില്ലയിൽ കനത്ത മഴ തുടരുന്നതോടെ വെള്ളക്കെട്ട് രൂക്ഷമായി. നിലവിൽ പ്രളയ മുന്നറിയിപ്പും ജില്ലയിൽ നിലവിലുണ്ട്. അതിശക്‌തമായ കാറ്റ് നാശനഷ്ട്ടങ്ങൾ ഇരട്ടിയാക്കി. വരുന്ന അഞ്ചു ദിവസം കൂടി മഴ കാണു മെന്നാണ് കാലാവസ്ഥ പ്രവചനം. കിഴക്കൻ മേഖലയിൽ മിന്നൽ മഴ ആഘാതം സൃഷ്‌ടിക്കുമ്പോൾ പടിഞ്ഞാറൻ മേഖലകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കോട്ടയം നഗരത്തോട് ചേർന്നുള്ള ഭാഗങ്ങളും പടിഞ്ഞാറൻ മേഖലകളിലും വീടുകളിൽ വെള്ളം കയറി. കാറ്റിലും മഴയിലും 10 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായ തായാണ് പ്രാഥമിക കണക്കുകൾ. കോട്ടയം, വൈക്കം താലൂക്കുകളിലായി ആയിരത്തലേറെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പടിഞ്ഞാറൻ മേഖലകളിലെ പ്രധാന വഴികളിലും വെള്ളമാണ്. മണർകാട്, വിജയപുരം പഞ്ചാ യത്തുകളിലും കോട്ടയം, ഏറ്റുമാ നൂർ നഗരസഭാ പരിധികളിലും ചി ല ഭാഗങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായി. പ്രധാന റോഡു കളിൽ വെള്ളം കയറിയെങ്കിലും ഗതാഗതം തടസം ഉണ്ടായിട്ടില്ല. കോട്ടയം കുമരകം ചേർത്തല റൂട്ടിൽ ഇല്ലിക്കൽ കവലയിൽ വെള്ളം കയറി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.