കൊല്ലം : കൊവിഡ് രോഗികളുമായി പോകുകയായിരുന്ന ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കൊട്ടിയം ഉമയനല്ലൂരിലാണ് അപകടം നടന്നത്. കാറ് യാത്രക്കാരായ കണ്ണൂര്‍ സ്വദേശി നൗഷാദ്, വിഴിഞ്ഞം സ്വദേശി അജ്മല്‍ എന്നിവരാണ് മരിച്ചത്
കാറില്‍ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത് ഇവര്‍ ശക്തി കുളങ്ങരയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. അംബുലന്‍സുമായി കുട്ടി ഇടിച്ച ശേഷം കാര്‍ മറിയുകയായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു.