തിരുവനന്തപുരം: കോവളം മുന്‍ എംഎല്‍എ ജോര്‍ജ് മേഴ്‌സിയര്‍ അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കെപിസിസി നിര്‍വാഹക സമിതി അംഗമാണ്. 2006-11 കാലത്ത് 12 ആം നിയമസഭയില്‍ കോവളത്തിന്റെ പ്രതിനിധിയായിരുന്നു.
രണ്ട് തവണ കോവളത്തെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്തിയിട്ടുണ്ട്. 1991ലാണ് ആദ്യമായി വിജയിച്ചത്. രണ്ടുതവണയും നീലലോഹിതദാസന്‍ നാടാരെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. 2011ല്‍ മത്സരിച്ചെങ്കിലും ജനതാദള്‍ സെക്യുലര്‍ സ്ഥാനാര്‍ത്ഥി ജമീല പ്രകാശത്തോട് പരാജയപ്പെട്ടു.
കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കേരളാ സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗം, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍, പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അഭിഭാഷകനാണ്. കേരള ഫ്ളൈയിങ് ക്ലബില്‍ നിന്ന് സ്റ്റുഡന്റ്സ് പൈലറ്റ്സ് ലൈസന്‍സും നേടി.