പത്തനംതിട്ട: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളെ തള്ളി ഇറ്റലിയില്‍ നിന്നും വന്ന കുടുംബം. ഇറ്റലിയിൽ നിന്നാണെന്നു പറഞ്ഞിട്ടും ഒരു പരിശോധനയ്ക്കും ആവശ്യപ്പെട്ടില്ല. കാര്യങ്ങൾ മറച്ചു വെയ്ക്കാൻ ശ്രമിച്ചിട്ടില്ല.
എവിടെനിന്നാണു വരുന്നതെന്നു പാസ്പോർട്ട് പരിശോധിച്ചാൽ ആർക്കും മനസ്സിലാകും. നാട്ടിലെത്തിയ ശേഷം പള്ളിയിൽ പോയെന്നും സിനിമയ്ക്കു പോയെന്നുമുള്ള ആരോപണങ്ങളും കുടുംബം നിഷേധിച്ചു. അമ്മയ്ക്ക് ആകെയുണ്ടായ പ്രയാസം രക്ത സമ്മർദം കൂടിയതാണ്. അതിനാണു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.
രോഗമുണ്ടെന്ന് അറിയാമായിരുന്നെങ്കിൽ ഞങ്ങൾ ഈ കടുംകൈ ചെയ്യുമോ?’’ കൊറോണ സ്ഥിരീകരിച്ച കുടുംബത്തിലെ മകൻ ചോദിക്കുന്നു. വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്തിയതു സ്വന്തം സഹോദരിയും അവളുടെ 4 വയസ്സുള്ള മകളുമാണ്. രോഗം അറിയാമെങ്കിൽ ഞങ്ങൾ ആ കുഞ്ഞിനെ എടുക്കുമോ? അവൾക്ക് ഉമ്മ കൊടുക്കുമോ? നെടുമ്പാശേരി വിമാനത്താവളത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിരുന്നെങ്കിൽ സ്വയം ചികിൽസയ്ക്കു വിധേയമാകുമായിരുന്നുവെന്നും മകൻ പറഞ്ഞു.
https://www.facebook.com/mediapta/videos/585782925358553/