Wednesday, March 26, 2025 7:48 am

പത്മനാഭപുരം കൊട്ടാരത്തിലും കൊവിഡ് 19 ഭീക്ഷണി ; ഇറ്റലിക്കാർ കൊട്ടാരം സന്ദർശിച്ചതായി കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിരവധി വിദേശികളെത്തുന്ന പദ്മനാഭപുരം കൊട്ടാരത്തിലും കോവിഡ്-19 ഭീതി. ഫെബ്രുവരി 28ന് ഇറ്റലിക്കാരായ 17 പേര്‍ കൊട്ടാരം സന്ദര്‍ശിച്ചിരുന്നതായി കണ്ടെത്തി. വിദേശികളെത്തുന്ന സീസണായതിനാല്‍ നിരവധി പേര്‍ കൊട്ടാരം സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്.

വൈറസ് വ്യാപനം തടയാനായി കൊട്ടാരം അടച്ചിടണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച്‌ മ്യൂസിയം-പുരാവസ്തുവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഇതേ തുടര്‍ന്നുള്ള തീരുമാനങ്ങള്‍ വ്യാഴാഴ്ച ഉണ്ടായേക്കും. കേരളത്തില്‍ ഡെങ്കിപ്പനി,​ എച്ച്‌ 1 എന്‍ 1 രോഗങ്ങള്‍ ഉണ്ടായപ്പോള്‍ തമിഴ്നാടുമായുള്ള അതിര്‍ത്തിയിലെ കാവല്‍ ശക്തമായിരുന്നു. എന്നാല്‍ ലോകത്താകെ നാശം വിതയ്ക്കുന്ന കൊവിഡ്-19 നെ ചെറുക്കാന്‍ അത്തരത്തിലൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. പോണ്ടിച്ചേരിയിലെയും കള്ളിക്കാട്ടെയും ചില ആശ്രമങ്ങളില്‍ നിന്ന് വിദേശികള്‍ കൊട്ടാരത്തിലേക്ക് എത്തുന്നുണ്ട്. കോവിഡ്-19 ബാധിത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. രണ്ടാഴ്ച മുന്‍പ്  കൊട്ടാരത്തിലെത്തിയ ഇറ്റലിക്കാരും ഒരു ആശ്രമത്തില്‍ നിന്നാണെത്തിയത്. വിദേശികള്‍ കൊട്ടാരത്തിലെത്തുന്നത് തടയണമെന്നും,​ കൊട്ടാരവളപ്പില്‍ പരിശോധനകള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കണമെന്നും നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം സര്‍ക്കാരാണ് എടുക്കുന്നതെന്ന് കൊട്ടാരം അധികൃതര്‍ നാട്ടുകാരെ അറിയിച്ചു. പുരാവസ്തു വകുപ്പിന് നിരവധി മ്യൂസിയങ്ങളുണ്ടെന്നും പദ്മനാഭപുരം കൊട്ടാരം മാത്രം അടച്ചിടാന്‍ കഴിയില്ലെന്നും ഡയറക്ടര്‍ കെ.ആര്‍. സോന അറിയിച്ചു. സര്‍ക്കാര്‍ ഉടന്‍ തന്നെ ഉചിതമായ തീരുമാനം എടുക്കുമെന്നും ഡയറക്ടര്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ആദ്യ ടൗൺഷിപ്പിന് നാളെ മുഖ്യമന്ത്രി തറക്കല്ലിടും

0
വയനാട്: മുണ്ടക്കൈ - ചൂരൽമല ദുരന്ത ബാധിതർക്ക് സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിന്...

തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു

0
ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകൻ ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജ(48)...

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും

0
തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട്...

ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച...