കല്‍പ്പറ്റ : കൊവിഡ്-19 കേസുകള്‍ സംസ്ഥാനത്ത കൂടുതല്‍ സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായി മുന്‍കരുതലുകള്‍ കടുപ്പിച്ച വയനാട് ജില്ലാ ഭരണകൂടം. ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരേ അവരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടി കോടതിയില്‍ ഹാജരാക്കാനും നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ജിയോ ഫെന്‍സിങ് ഏര്‍പ്പെടുത്തി. അതിര്‍ത്തിയിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ഇതിനോടകം പരിശോധനക്കയച്ച 32 സാംപിളുകളില്‍ ലഭിച്ച 28ഉം നെഗറ്റീവാണ്. പുതിയ 153 പേരടക്കം 912 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.കാസര്‍കോട് ജില്ലയില്‍ നിന്ന് വയനാട്ടിലെത്തുന്ന മുഴുവന്‍ ആളുകളും സ്വന്തം നിലയില്‍ ക്വാറന്റൈന് വിധേയരാക്കുമെന്ന് വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല പറഞ്ഞു.
കൊവിഡുമായി ബന്ധപ്പെട്ട് 10 കേസുകളാണ് രജിസ്റ്റര്‍ ചെയ്കത്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന്റെ പേരില്‍ മൂന്ന് പേര്‍ പിടിയിലായിട്ടുണ്ട്.