കുവൈറ്റ് : യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ കുവൈറ്റ് മുൻ പ്രിന്‍സിപ്പല്‍ സൂസന്‍ റോയിയുടെ ഭര്‍ത്താവ് കോഴഞ്ചേരി കുറുന്തോട്ടിക്കല്‍ റോയ് ചെറിയാന്‍ (75) കോവിഡ് ബാധിച്ച് മരിച്ചു.
കോവിഡ് ബാധയേറ്റ് കഴിഞ്ഞ രണ്ടാഴ്ചയായി ഫർവ്വാനിയ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു ഇദ്ദേഹം. ആർ.സി. കോള കമ്പനിയിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം കഴിഞ്ഞ ഫെബ്രുവരിയിൽ നാട്ടിൽ സ്ഥിര താമസമാക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് കോവിഡ് പശ്ചാത്തലത്തിൽ വിമാന യാത്ര വിലക്കിനെ തുടർന്ന് യാത്ര മുടങ്ങിയത്. ഏക മകൾ നേഹ ഹോളണ്ടിലാണ്.