കോഴിക്കോട് : കോഴിക്കോട് മൂടാടിയില്‍ തോണി മറിഞ്ഞ് ഷിഹാബെന്ന യുവാവിനെ കാണാതായി. ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് കരക്കടുക്കാറായപ്പോള്‍ തോണി തലകീഴായി മറിയുകയായിരുന്നു. മൂന്നുപേരാണ് തോണിയിലുണ്ടായിരുന്നത്. രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. ഷിഹാബിനെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. പോലീസ് അഗ്നിരക്ഷ സേന, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. കടലൂർ സ്വദേശികളായ സമദ്, ഷിമിത്ത് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
കോഴിക്കോട് തോണി മറിഞ്ഞ് ഒരാളെ കാണാതായി
RECENT NEWS
Advertisment