കോഴിക്കോട്: കോഴിക്കോട് പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 64കാരന് 25 വര്‍ഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വെങ്ങളം കാട്ടിലെ പീടിക തൊണ്ടയില്‍ വീട്ടില്‍ എ പി. ജയനെയാണ് (64) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ടി.പി.അനില്‍ ശിക്ഷിച്ചത്. 2018 ല്‍ ആണ് കേസിനാസ്പദ സംഭവം നടന്നത്.
കുട്ടിയെ പ്രതിയുടെ വീട്ടില്‍ വച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്. ഇതിന് പുറമേ വിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയും എന്നും കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു പ്രതി. എന്നാല്‍ കുട്ടി പിന്നീട് അച്ഛനോട് കാര്യം പറയുകയും പിതാവ് വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. തുടാര്‍ന്നാണ് ഇയാളെ പിടികൂടിയത്.