Monday, July 7, 2025 7:44 pm

പാലക്കാട് നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതിയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ആള് മാറി അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പാലക്കാട് നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതിയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ആള് മാറി അറസ്റ്റ്. കോഴിക്കോട് കൂടഞ്ഞിയിലാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയായ ചെന്താമരയല്ല ഇയാളെന്ന് തിരിച്ചറിഞ്ഞതോടെ തിരുവമ്പാടി പോലീസ് ഇയാളെ വിട്ടയച്ചു. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡിന്റെ സിഗ്നല്‍ കോഴിക്കോട് തിരുവമ്പാടിയിലാണെന്ന് സ്ഥിരീകരിച്ചതോടെ തിരുവമ്പാടി പോലീസ് മലയോര മേഖലയായ കൂമ്പാറയിൽ പരിശോധന തുടങ്ങി. മൊബൈല്‍ ഫോണിലെ സിം കാര്‍ഡ് ആക്ടീവ് ആക്കിയത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.

ജില്ലയിലെ ക്വാറികളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും കൂടുതല്‍ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഇയാള്‍ നിരവധി സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായി വ്യക്തമായിട്ടുണ്ടെന്നും എല്ലാ ഫോണ്‍ നമ്പകളും ശേഖരിച്ച് പരിശോധന നടത്തിവരികയാണെന്നും പാലക്കാട് എസ്പി അജിത്കുമാര്‍ പറഞ്ഞു. തിരുവമ്പാടിയിൽ ഒറു ക്വോറിയിൽ ജോലിക്കാരനായിരുന്നു ചെന്താമരയെന്ന വിവരവും പുറത്തുവരുന്നുണ്ട്. എന്നാൽ ഇത് പ്രതിയായ ചെന്താമര തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇയാൾ ഒരു മാസം മുൻപാണ് ഇവിടെ നിന്നും പോയത്. ഒരു വർഷത്തോളം ചെന്താമര തിരുവമ്പാടിയിൽ ഉണ്ടായിരുന്നെന്ന് ഇവിടുത്തെ ജോലിക്കാർ പറയുന്നു. അസുഖം കാരണം പൊങ്കൽ അവധി സമയത്ത് നാട്ടിലേക്ക് മടങ്ങിയ ഇയാൾ പിന്നീട് തിരികെ വന്നില്ലെന്നാണ് ജോലിക്കാർ പറയുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചേലാ കർമ്മത്തിനിടെ കുഞ്ഞ് മരിച്ച സംഭവം : മാസം തികയാതെ പ്രസവിച്ച വിവരം കുടുംബം...

0
കോഴിക്കോട്: കോഴിക്കോട് കാക്കൂരിൽ ചേലാ കർമ്മത്തിനിടെ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച...

എംഎസ്‌സി എല്‍സ ത്രി കപ്പല്‍ അപകടത്തില്‍ നഷ്ടപരിഹാരം തേടി സര്‍ക്കാര്‍ കോടതിയില്‍

0
കൊച്ചി: എംഎസ്‌സി എല്‍സ ത്രി കപ്പല്‍ അപകടത്തില്‍ മെഡിറ്ററേനിയന്‍ ഷിപ് കമ്പനിക്കെതിരെ...

ആര്‍ച്ച് ബിഷപ്പ് മാര്‍ അപ്രേം മെത്രോപോലീത്തയുടെ കബറടക്കം വ്യാഴാഴ്ച

0
തൃശൂര്‍: പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ അപ്രേം...

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്

0
മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പോലീസിന്...