Friday, July 4, 2025 12:40 pm

കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് മാറി കുത്തിവെച്ചതിനെ തുടർന്ന് വയോധിക മരിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് മാറി കുത്തിവെച്ചതിനെ തുടർന്ന് വയോധിക മരിച്ചതായി പരാതി. ഫറോക്ക് അഴിഞ്ഞിലം സ്വദേശിനി സരോജിനിയാണ് മരിച്ചത്. ബന്ധുക്കൾ പോലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതിനൽകി.

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ശനിയാഴ്ചയാണ് സരോജിനിയെ കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അലർജിയുണ്ടെന്ന് കണ്ടതിനാൽ ആദ്യം കുറിച്ച ഇഞ്ചക്ഷൻ ഒഴിവാക്കിയിരുന്നു. രോഗം ഭേദമായതിനെ തുടർന്ന് പിന്നീട് വാർഡിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ചൊവ്വാഴ്ച വാർഡിൽ വെച്ച് ഇഞ്ചക്ഷൻ നൽകിയതിനു പിന്നാലെ സരോജിനി അസ്വസ്ഥത പ്രകടിപ്പിച്ചു എന്ന് ബന്ധുക്കൾ പറയുന്നു. ഉടൻ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

അമ്മയ്ക്ക് ആൻ്റിബയോട്ടിക്സ് ഇഞ്ചക്ഷൻ അലർജിയാണ്. അതാണോ നൽകിയതെന്ന് നഴ്സിനോട് ചോദിച്ചു എന്ന് മകൾ ബിന്ദു പറഞ്ഞു. അക്കാര്യം നേരത്തെ പറയേണ്ടതല്ലേ എന്ന നഴ്സിൻ്റെ ചോദ്യത്തിന് അതൊക്കെ ബുക്കിൽ എഴുതിയിട്ടില്ലേ എന്ന് താൻ ചോദിച്ചു എന്നും മകൾ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ മരുന്ന് മാറി നൽകിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജൽജീവൻ പദ്ധതിക്കായി പൊളിച്ചിട്ടു ; കോയിപ്രം പഞ്ചായത്തിലെ പല റോഡുകളും തകര്‍ന്നു തന്നെ

0
പുല്ലാട് : ജൽജീവൻ പദ്ധതിക്കായി പൊളിച്ചിട്ട കോയിപ്രം പഞ്ചായത്ത്...

നിപ ; കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ...

0
തിരുവനന്തപുരം :  രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് 26 കമ്മിറ്റികള്‍ വീതം...

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നുജില്ലകളിൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നുജില്ലകളിൽ ജാഗ്രതാ നിർദേശം. കോഴിക്കോട്,...

ജനങ്ങളുടെ വഴിനടക്കാനുള്ള അവകാശത്തിന് പൊതുമരാമത്ത് വകുപ്പ് യാതൊരു പ്രാധാന്യവും നൽകുന്നില്ല ; കെപിസിസി സെക്രട്ടറി...

0
റാന്നി : ജനങ്ങളുടെ വഴിനടക്കാനുള്ള അവകാശത്തിന് പൊതുമരാമത്ത് വകുപ്പ് യാതൊരു...