Tuesday, May 6, 2025 2:20 pm

കോഴിക്കോട്ടെ പുതിയ കോവിഡ് കേസ് ; റൂട്ട് മാപ്പ് പുറത്ത് വിട്ടു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ദിവസങ്ങള്‍ക്ക് ശേഷം കോഴിക്കോട് ഒരു കോവിഡ് പോസിറ്റീവ് കൂടി സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് ജില്ലാ ഭരണകൂടം. വിദേശ യാത്രാ പശ്ചാത്തലമോ മറ്റോ ഇല്ലാതെയാണ് എടച്ചേരിയിലെ 67 ന് കാരന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ മക്കള്‍ ദുബായില്‍ നിന്നും തിരിച്ച് വന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായതിനാല്‍ ഇവരില്‍ നിന്നുള്ള സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നതാവാമെന്നാണ് സംശിക്കുന്നത്. ജില്ലാ ഭരണകൂടം ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പും പുറത്ത് വിട്ടു.

ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച പതിമൂന്നാമത്തെ വ്യക്തിയുടെ രണ്ടു മക്കള്‍ മാര്‍ച്ച് മാസം പതിനെട്ടാം തീയതി വിദേശത്തുനിന്ന് എത്തുകയും ഹോം ഐസൊലേഷനില്‍ കഴിയുകയുമായിരുന്നു. ചെറുതായി രോഗലക്ഷണങ്ങള്‍ പ്രകടമായതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ച പ്രകാരം മാര്‍ച്ച് മാസം ഇരുപത്തിനാലാം തീയ്യതി 5.30 ഓടെ ഇദ്ദേഹത്തെ സ്വകാര്യ വാഹനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് ട്രിയാജില്‍ പരിശോധനയ്ക്കായി എത്തുകയും പരിശോധനകള്‍ക്ക് ശേഷം കോവിഡ് ചികിത്സാ മാര്‍ഗരേഖക്ക് അനുസരിച്ച് വീട്ടില്‍ ഐസോലേഷന്‍ കഴിയാന്‍ നിഷ്‌കര്‍ഷിക്കുകയും ചെയ്തു. രാവിലെ 10.30 ഓടെ അതേ വാഹനത്തില്‍ തിരിച്ചുപോവുകയും രാത്രി 11.55 ന് വീട്ടിലെത്തി ഹോം ഐസൊലേഷന്‍ കഴിയുകയും ചെയ്തു.

മാര്‍ച്ച് മാസം 31ന് വീണ്ടും രോഗലക്ഷണങ്ങള്‍ പ്രകടമായതിനാല്‍ എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്വകാര്യ വാഹനത്തില്‍ രാവിലെ 11.30 മണിയോടെ പരിശോധനയ്ക്കായി എത്തി. ഡോക്ടറുടെ നിര്‍ദേശപ്രകാരം തുടര്‍ പരിശോധനകള്‍ക്കായി സ്വകാര്യ വാഹനത്തില്‍ പുറപ്പെട്ട് ഉച്ചയ്ക്ക് 12.30ഓടെ വടകര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചേരുകയും ചെയ്തു. വടകര താലൂക്ക് ആശുപത്രിയിലെ പരിശോധനകള്‍ക്കു ശേഷം ഉച്ചയ്ക്ക് 2.30 ഓടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. വടകര താലൂക്ക് ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ 3.30 ഓടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചേരുകയും ചെയ്തു. മെഡിക്കല്‍ കോളജിലെ പരിശോധനയില്‍ കാര്യമായ രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്തതിനാല്‍ വീട്ടില്‍ ഐസോലേഷന്‍ കഴിയാന്‍ ആവശ്യപ്പെട്ട് ആംബുലന്‍സില്‍ തിരിച്ചയച്ചു. വൈകീട്ട് ആറ് മണിയോടെ വീട്ടില്‍ തിരികെയെത്തി.

അടുത്ത ദിവസം ഏപ്രില്‍ ഒന്നിന് രാവിലെ പതിനൊന്നു മണിയോടെ വടകരയുള്ള തണല്‍ ക്ലിനിക്കില്‍ പരിശോധനയ്ക്കായി എത്തി. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് എക്‌സറേ എടുക്കാനായി 11.45 ഓടെ വടകര തന്നെയുള്ള സി എം ആശുപത്രിയിലെത്തി. 12.15 ഓടെ എക്‌സറേ എടുത്തതിനുശേഷം 12 .30 ഓടെ തണല്‍ ക്ലിനിക്കില്‍ തിരികെയെത്തി. പരിശോധനകള്‍ക്കു ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചെങ്കിലും സ്വകാര്യ വാഹനത്തില്‍ കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ ഉച്ചയ്ക്ക് 2.45 എത്തി അവിടെ ഐസോലേഷന്‍ വാര്‍ഡില്‍ അഡ്മിറ്റായി.

അടുത്ത ദിവസം തന്നെ രണ്ടാം തീയതി ഇദ്ദേഹത്തില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കുകയും പരിശോധനയ്ക്ക് അയക്കുകയും ചെയ്‌തെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. ഇതിനുശേഷവും ഈ വ്യക്തി ഇഖ്‌റ ആശുപത്രിയില്‍ ഐസൊലേഷനില്‍ തന്നെയായിരുന്നു.
9.04.2020 ന് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം ഇദ്ദേഹത്തിന്റെ സാമ്പിള്‍ വീണ്ടും ശേഖരിക്കാന്‍ തീരുമാനിക്കുകയും സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയക്കുകയും ചെയ്തു. പത്താം തീയതി രാത്രി 8.45ന് ഡിസ്ചാര്‍ജ് ചെയ്യുകയും ടാക്‌സി കാറില്‍ രാത്രി 10.45 ഓടെ വീട്ടിലെത്തുകയും ചെയ്തു. 09.04.2020 ന് അയച്ചസാമ്പിള്‍ പോസിറ്റീവ് ആണെന്ന പരിശോധനാഫലം ലഭിച്ച ഉടനെ ഇദ്ദേഹത്തെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഐസോലേഷന്‍ വാര്‍ഡില്‍ രാത്രി എട്ട് മണിക്ക് അഡ്മിറ്റ് ചെയ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവനന്തപുരം ക​ഴ​ക്കൂ​ട്ട​ത്ത് കള്ളനോട്ടുമായി അതിഥി തൊഴിലാളി അറസ്റ്റിൽ

0
ക​ഴ​ക്കൂ​ട്ടം: തിരുവനന്തപുരം ക​ഴ​ക്കൂ​ട്ട​ത്ത് ക​ള്ള​നോ​ട്ടു​മാ​യി അ​തി​ഥി തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ. അ​സ്സം സ്വ​ദേ​ശി...

ഫാസിസ്റ്റ് സര്‍ക്കാരിനെ പുറത്താക്കണമെങ്കില്‍ രണ്ടാം സ്വതന്ത്ര്യസമരം നടത്തേണ്ടി വരും ; ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം...

0
റാന്നി : ഫാസിസ്റ്റ് സര്‍ക്കാരിനെ പുറത്താക്കണമെങ്കില്‍ രണ്ടാം സ്വതന്ത്ര്യസമരം നടത്തേണ്ടിവരുമെന്ന്...

ഉമ്മൻചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എൻ ബി രാജഗോപാൽ ബിജെപിയിൽ ചേർന്നു

0
കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എൻ ബി രാജഗോപാൽ...

മേയ് 14 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം

0
തിരുവനന്തപുരം: 2025 മേയ് 14 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ...