കോഴിക്കോട്: ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യുട്ടിവ് എക്‌സ്പ്രസ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതായി വിവരം. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് ഇന്ന് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ്, രേഖാചിത്രത്തിലെ ആളുടെ രൂപസാദൃശ്യമുള്ള വ്യക്തി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയതായി പോലീസിന് വിവരം ലഭിച്ചത്. കാലിന് പൊള്ളലേറ്റതിനെ തുടര്‍ന്നാണ് ഇയാള്‍ ചികിത്സ തേടിയെത്തിയത്. തുടര്‍ന്ന് പോലീസ് സംഘം ജില്ലാ ആശുപത്രിയിലെത്തി പരിശോധന നടത്തി.
അതേസമയം തീവച്ചതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യം പ്രതിയുടേത് അല്ലെന്ന് പോലീസ് പറഞ്ഞു. ദൃശ്യത്തിലുള്ളത് വിദ്യാര്‍ത്ഥിയായ കപ്പാട് സ്വദേശ് ഫആയിസ് മന്‍സൂറാണ്. യുവാവ് ട്രെയിനില്‍ തന്നെ ഉണ്ടായിരുന്ന വ്യക്തിയാണെന്നും, ട്രെയിനില്‍ നിന്ന് സുഹൃത്തിനെ വിളിച്ചുവരുത്തി വിദ്യാര്‍ത്ഥി പോവുകയുമായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു. അതേസമയം, സംഭവം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കുകയാണെന്ന് പോലീസ് മേധാവി അനില്‍ കാന്ത് പറഞ്ഞു.