കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് അരക്കിണര്‍ സ്വദേശി താഴത്തെയിൽ ശ്രീജിത്ത് (36) നെയാണു കബദ് ലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാദരക്ഷ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന ബിസിനസ് നടത്തി വരികയായിരുന്ന ഇദ്ദേഹം കഴിഞ്ഞ കുറച്ചു നാളുകളിലായി സാമ്പത്തികമായി പ്രയാസത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗോ ഡൗണിലായിരുന്നു ഇദ്ദേഹം താമസിച്ചത്. വിവാഹിതനാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
കുവൈത്തിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്ത
RECENT NEWS
Advertisment