Tuesday, July 2, 2024 8:33 am

ബിവറേജുകള്‍ക്കും കടകമ്പോളങ്ങള്‍ക്കും ബാധകമല്ലാത്ത നിബന്ധന ആരാധനാലയങ്ങള്‍ക്ക് അടിച്ചേല്‍പ്പിക്കരുത് : കെ.പി.എ. മജീദ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറത്തെ ആരാധനാലയങ്ങളില്‍ നിയന്ത്രണം ഏ‌ര്‍പ്പെടുത്തിയ നടപടിക്കെതിരെ മുസ്ലീം ലീ​ഗ് നേതാവ് കെ.പി.എ. മജീദ്. ബിവറേജുകള്‍ക്കും കടകമ്പോളങ്ങള്‍ക്കും ബാധകമല്ലാത്ത നിബന്ധന ആരാധനാലയങ്ങള്‍ക്ക് അടിച്ചേല്‍പ്പിക്കരുത്. ആരാധനാലയങ്ങളില്‍ അഞ്ചു പേര്‍ മാത്രം മതിയെന്ന മലപ്പുറം കളക്ടറുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കെ.പി.എ. മജീദിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കോവിഡ് സാഹചര്യത്തില്‍ ആരാധനാലയങ്ങളില്‍ അഞ്ചു പേര്‍ മാത്രം മതിയെന്ന മലപ്പുറം കളക്ടറുടെ ഉത്തരവ് പുനഃപരിശോധിക്കണം. കോവിഡ് പശ്ചാത്തലത്തില്‍ ലഭിച്ച അമിതാധികാരമാണ് കളക്ടര്‍ വിനിയോഗിക്കുന്നത്. നിയന്ത്രണങ്ങള്‍ ആരാധനാലയങ്ങള്‍ക്ക് മാത്രം ബാധകമാക്കുന്ന രീതി അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന എല്ലാ നിബന്ധനകളും അനുസരിച്ചാണ് ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ എത്തുന്നത്. ആരാധനാലയങ്ങളും അതനുസരിച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

വിശുദ്ധ റമദാനില്‍ പള്ളികളില്‍ ഭജനമിരിക്കാനും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനും ഇസ്ലാം മതവിശ്വാസികള്‍ക്ക് താല്‍പ്പര്യമുണ്ടാകും. പള്ളികള്‍ പൂര്‍ണമായും അടച്ചിട്ട റമദാന്‍ മാസമായിരുന്നു കഴിഞ്ഞ വര്‍ഷം കടന്നു പോയത്. പുതിയ സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു തന്നെ വിശ്വാസികളെ പള്ളികളില്‍ എത്താന്‍ അനുവദിക്കണം. അഞ്ചു പേര്‍ മാത്രമെന്ന നിബന്ധന അംഗീകരിക്കാനാവില്ല. ബീവറേജുകള്‍ക്കും കടകമ്പോളങ്ങള്‍ക്കും ബാധകമല്ലാത്ത നിബന്ധന ആരാധനാലയങ്ങള്‍ക്ക് അടിച്ചേല്‍പ്പിക്കരുത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാട്ടാക്കടയിൽ ഷാ​ഡോ പോ​ലീ​സ് ച​മ​ഞ്ഞ് യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച കേ​സ് ; ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

0
കാ​ട്ടാ​ക്ക​ട: ഷാ​ഡോ പോ​ലീ​സ് ച​മ​ഞ്ഞ് യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി...

മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി ; വാഹനങ്ങൾ തടഞ്ഞു, കൃഷി നശിപ്പിച്ചു

0
മൂന്നാര്‍: ഒരിടവേളയ്ക്ക് ശേഷം കാട്ടുകൊമ്പന്‍ പടയപ്പ വീണ്ടും മൂന്നാര്‍ മേഖലയിലെത്തി. ഞായറാഴ്ച...

ട്രംപിന് ഇളവുമായി സുപ്രീം കോടതി

0
അമേരിക്ക: അധികാരത്തിലിരിക്കെ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ടുള്ള ഫെഡറൽ ക്രിമിനൽ കുറ്റങ്ങളുടെ പ്രോസിക്യൂഷനിൽ...

അഭിഭാഷകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് : അഡ്വ. ഷാനവാസ് ഖാന്റെ മുൻ‌കൂർ ജാമ്യഹർജിയിൽ ഇന്ന്...

0
കൊല്ലം: കൊല്ലത്ത് യുവ അഭിഭാഷകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഷാനവാസ്...