Saturday, April 26, 2025 4:57 pm

മുസ്‌ലിം ലീഗിനെ അടച്ചാക്ഷേപിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നടപടിക്കെതിരേ കെപിഎ മജീദ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മുസ്‌ലിം ലീഗിനെ അടച്ചാക്ഷേപിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നടപടിക്കെതിരേ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. തങ്ങളെ പിന്തുണക്കാത്തവരെയെല്ലാം വര്‍ഗീയവാദികളും തീവ്രവാദികളുമാക്കി ബി.ജെ.പിയുടെ റോള്‍ കേരളത്തില്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോള്‍ സി.പി.എമ്മാണെന്നും ലീഗിനെ ലക്ഷ്യമിടുന്ന സി.പി.എമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും ദുഷ്ടലാക്ക് ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. മാപ്പിളമാരുടെ അട്ടിപ്പേറവകാശം മുസ്‌ലിം ലീഗിന് ആരും നല്‍കിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് പുറത്തുവിട്ട വാര്‍ത്താകുറിപ്പിലാണ് കെപിഎ മജീദിന്‍റെ പ്രതികരണം.

”മുസ്‌ലിംലീഗിന്‍റെ ദൗത്യവും നിയോഗവും തിരിച്ചറിഞ്ഞ് ഈ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരാണ് സംസ്ഥാനത്തുള്ളത്. വര്‍ഗീയതക്കും അക്രമ രാഷ്ട്രീയത്തിനുമെതിരെ എന്നും നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. ആരെങ്കിലും ഈ നിലപാടിനെതിരെ പ്രവര്‍ത്തിച്ചാല്‍ അവര്‍ പാര്‍ട്ടിയിലുണ്ടാവില്ല.

കാഞ്ഞങ്ങാട് സംഭവത്തില്‍ കുറ്റാരോപിതനായ വ്യക്തിയെ പൊലിസ് റിപ്പോര്‍ട്ട്‌ വന്ന ഉടന്‍ പാര്‍ട്ടി പുറത്താക്കിയിട്ടുണ്ട്. ദാരുണമായ ആ കൊലപാതകത്തെക്കുറിച്ച്‌ വിശദമായി അന്വേഷിക്കണം. നാടിന്‍റെ പുരോഗതിക്ക് വേണ്ടത് മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. സമുദായത്തിനകത്തും പുറത്തും സൗഹൃദവും നാട്ടില്‍ സമാധാനവുമാണ് മുസ്‌ലിംലീഗ് ആഗ്രഹിക്കുന്നത്. ലീഗിന്‍റെ ചരിത്രവും സ്വഭാവവും അതാണ്. അതിന് ഭംഗം വരുത്തുന്ന ഒരു പ്രവണതയും വെച്ചുപൊറുപ്പിക്കില്ല.

കാഞ്ഞങ്ങാട് കൊല്ലപ്പെട്ട അബ്ദുറഹ്മാന്‍ ഔഫിന്റെ വീട് സന്ദര്‍ശിച്ച്‌ പാണക്കാട് സയ്യിദ് മുനവ്വറി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയത് ഈ സന്ദേശം തന്നെയാണ്. അക്രമ രാഷ്ട്രീയം ലീഗിന്‍റെ നയമല്ല. അക്രമികളെ സംരക്ഷിക്കലും കൊലക്കേസ് പ്രതികളായ പാര്‍ട്ടിക്കാര്‍ക്കു വേണ്ടി കേസ് വാദിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ലക്ഷങ്ങള്‍ എറിയുന്നതുമൊക്കെ ആരുടെ പണിയാണെന്ന് ഇവിടെ എല്ലാവര്‍ക്കുമറിയാം. നാട്ടില്‍ സമാധാനം പുലരുന്നതിന് ലീഗ് എന്തു വിട്ടുവീഴ്ചക്കും തയ്യാറാണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ പാര്‍ട്ടിയെ അടച്ചാക്ഷേപിക്കാന്‍ ആരു ശ്രമിച്ചാലും അത് കേരളത്തില്‍ വിലപ്പോകില്ല”- മജീദ് പ്രസ്താവനയില്‍ പറയുന്നു.

എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും അംഗീകാരവും നേടിയാണ് മുസ്‌ലിംലീഗ് കഴിഞ്ഞ ഏഴു പതിറ്റാണ്ടിലേറെ കാലമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. കേരളം അകറ്റി നിര്‍ത്തുന്ന എസ്.ഡി.പി.ഐക്കാരെയും ബി.ജെ.പിക്കാരെയും നാലു വോട്ടിന് വേണ്ടി കൂടെ നിര്‍ത്താന്‍ മടികാട്ടാത്ത സി.പി.എമ്മാണ് ലീഗിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഭൂരിപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട്, തികഞ്ഞ വര്‍ഗീയ മുതലെടുപ്പിനു വേണ്ടി ഒരു രാഷ്ട്രീയ മര്യാദയും പാലിക്കാതെയാണ് മുഖ്യമന്ത്രി മുസ്‌ലിംലീഗിനെതിരെ തിരിഞ്ഞത്. ഗെയില്‍ സമരത്തിലും ദേശീയപാത സമരത്തിലും പങ്കെടുത്തവരെ തീവ്രവാദികളാക്കിയ, ആലപ്പാട്ട് കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നത് മലപ്പുറത്തുകാരാണെന്നു പറഞ്ഞ പാര്‍ട്ടിയില്‍നിന്ന് മര്യാദ പ്രതീക്ഷിക്കുന്നതുതന്നെ തെറ്റാണെന്നറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow

1 COMMENT

  1. ലീഗ് വർഗീയ പാർട്ടി അല്ലെങ്കിൽ പിന്നെ ഏതു പാർട്ടിയാണ് വർഗീയം.

    ലീഗിന്റെ തനിനിറം എല്ലാവരും മനസ്സിലാക്കി കഴിഞ്ഞു.

    മുന്നാക്കക്കാരിലെ പാവങ്ങൾക്കുള്ള സംവരണ വിഷയത്തിലും സോഫിയ പള്ളി വിഷയത്തിലും കുറുക്കൻ അറിയാതെ കൂവിപ്പോയി.

Comments are closed.

Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്ത്രീത്വത്തെ അപമാനിച്ച കേസിൽ സന്തോഷ് വർക്കി റിമാൻഡിൽ

0
എറണാകുളം: സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി റിമാൻഡിൽ....

ഇറാനിയൻ തുറമുഖ ന​ഗരമായ ബന്ദർ അബ്ബാസിൽ സ്ഫോടനം ; നിരവധി പേർക്ക് പരിക്ക്

0
തെഹ്‌റാൻ: ഇറാനിലെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ ഷഹീദ് റജായി തുറമുഖത്ത്...

റിങ് റോഡിൽ സ്‌റ്റേഡിയം ജംഗ്ഷന് സമീപം മാരുതി ജിമ്ന‌നി ജീപ്പും സ്കൂട്ടറും കൂട്ടിയിടച്ച് സ്കൂട്ടർ...

0
പത്തനംതിട്ട: റിങ് റോഡിൽ സ്‌റ്റേഡിയം ജംഗ്ഷന് സമീപം മാരുതി ജിമ്ന‌നി ജീപ്പും...

പ്രതിരോധ നീക്കങ്ങളുടെയും സേന വിന്യാസത്തിന്റെയും തൽസമയ സംപ്രേഷണം ഒഴിവാക്കാൻ നിർദേശം

0
ന്യൂ ഡൽഹി: പ്രതിരോധ നീക്കങ്ങളുടെയും സേന വിന്യാസത്തിന്റെയും തൽസമയ സംപ്രേഷണം ഒഴിവാക്കണമെന്ന്...